പത്തനംതിട്ട: ഓമല്ലൂര്‍ റോഡില്‍ പുത്തന്‍പീടികയില്‍ പ്രവര്‍ത്തിക്കുന്ന എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററിന്റെ പ്രവര്‍ത്തനം പോലീസ് തടഞ്ഞു. അടുത്ത കാലത്തായി മുളച്ചു പൊന്തിയ ബിനു വാഴമുട്ടം എന്ന പാസ്റ്ററാണ് സെന്റര്‍ നടത്തിപ്പുകാരന്‍. ഇയാള്‍ക്കെതിരേ നിരവധി പരാതികളും ആരോപണങ്ങളും നിലനില്‍ക്കുന്നുണ്ട്. അടുത്ത ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ പ്രാര്‍ഥനാലയം പ്രവര്‍ത്തിക്കുന്നത് നിര്‍ത്തി വെയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച് ഇയാള്‍ പ്രാര്‍ഥനാലയം പ്രവര്‍ത്തിപ്പിച്ചു പോന്നു. ഇതിനെതിരേ പരാതി വ്യാപകമായതോടെയാണ് പോലീസും പഞ്ചായത്തും ചേര്‍ന്ന് അടച്ചു പൂട്ടാന്‍ ഇറങ്ങിയത്.
പ്രാര്‍ഥനാലയത്തിന് പ്രവര്‍ത്തിക്കണമെങ്കില്‍ കളക്ടറുടെ അനുമതി വേണം. ബിനു വാഴമുട്ടത്തിന്റെ പ്രാര്‍ഥനാ കേന്ദ്രത്തിന് അനുമതി ഉണ്ടായിരുന്നില്ല. ഇത് മറി കടക്കാന്‍ ഇയാള്‍ കണ്ട തന്ത്രം അതാത് കാലത്തുള്ള കളക്ടര്‍മാരെ കൈയിലെടുക്കുക എന്നുള്ളതായിരുന്നു. കോവിഡ് കാലത്ത് കളക്ടറായിരുന്ന പി.ബി നൂഹ്, ആരോഗ്യമന്ത്രി വീണാ ജോര്‍ജ് എന്നിവരെ അടക്കം വിവിധ പരിപാടികള്‍ക്ക് ക്ഷണിച്ച് ഇയാള്‍ കൈയിലെടുത്തു. അതിന്റെ ആത്മവിശ്വാസത്തിലാണ് നിയമലംഘനം തുടര്‍ന്നു വന്നത്. അതിനിടെയാണ് ഹൈക്കോടതി വിധി വന്നത്.
ശരിക്കും വിധി നടപ്പാക്കേണ്ടത് പഞ്ചായത്താണ്. കൊമേഴ്‌സ്യല്‍ ബില്‍ഡിങ്‌സിലാണ് ആരാധനാലയം പ്രവര്‍ത്തിച്ചിരുന്നത്. ഇതിനോട് ചേര്‍ന്ന മുറികളില്‍ ബിനുവിന്റെ സഭാവിശ്വാസികളായ ഏതാനും കുടുംബങ്ങളെ താമസിപ്പിച്ചിട്ടുമുണ്ട്. ഇന്ന് രാവിലെ ഓമല്ലൂര്‍ പഞ്ചായത്ത് അധികൃതരും പോലീസും കോടതി വിധി നടപ്പാക്കാനെത്തി. ഇതോടെ കുറേപ്പേരെ ഉള്ളിലാക്കി പുറത്ത് നിന്ന് പൂട്ടി ഇവരില്‍ ചിലര്‍ പുറത്ത് നിന്നു. പോലീസിനോട് തര്‍ക്കിക്കുകയും മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. കോടതി ഉത്തരവ് കൈപ്പറ്റാനും ഇവര്‍ മടിച്ചു. സ്ഥലത്ത് വന്ന ഡിവൈ.എസ്.പി എസ്. നന്ദകുമാര്‍ ഇവരുമായി ചര്‍ച്ച നടത്തിയിട്ടും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഇതിനിടെ പുറത്തു നിന്ന ഒരു സഭാ വിശ്വാസി ഹൈക്കോടതിയെ തെറി വിളിക്കുകയും ചെയ്തു.
നോട്ടീസ് ഏറ്റുവാങ്ങിയില്ലെങ്കില്‍ വിവരമറിയുമെന്ന് ഡിവൈ.എസ്പി താക്കീത് ചെയ്തതോടെ കൂട്ടത്തില്‍ ഒരാള്‍ കൈപ്പറ്റാന്‍ തയാറായി. അകത്ത് പൂട്ടിയിട്ടിരിക്കുന്നവരെ തുറന്നു വിടാന്‍ പോലീസ് പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. കോടതി ഉത്തരവ് ലംഘിച്ച് ഇനി പ്രാര്‍ഥന നടത്തിയാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന് താക്കീത് നല്‍കിയാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. കോവിഡ് കാലത്ത് ലോക്ഡൗണ്‍ ലംഘിച്ച് പ്രാര്‍ഥന നടത്തിയതിന് 11 പേരെ ഇവിടെ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പാസ്റ്റര്‍ ബിനു വാഴമുട്ടത്തിനെതിരേ അന്ന് പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് ഇയാള്‍ സ്വന്തം നിലയില്‍ പാസ് അടിച്ച് വാഹനങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരെന്ന പേരില്‍ കുറേപ്പേരെ ഇറക്കി വിട്ടു. ഇവരെയും പോലീസ് പിടികൂടി കേസെടുത്തു.
ഒടുവില്‍ ആശുപത്രികള്‍ക്ക് വെന്റിലേറ്റര്‍ വിതരണം എന്ന പേരില്‍ ഇയാള്‍ അന്നത്തെ കളക്ടര്‍ പിബി നൂഹിനെ സമീപിക്കുകയായിരുന്നു. ഈ സഭയ്‌ക്കെതിരേ നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് പാസ്റ്ററിന്റെ ഡ്രൈവര്‍ ആയിരുന്ന ചെറുപ്പക്കാരന്‍ ചില വെളിപ്പെടുത്തല്‍ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. ചാരിറ്റി പ്രവര്‍ത്തനമെന്ന പേരില്‍ ഇയാള്‍ നടത്തിയ പരിപാടിയില്‍ മന്ത്രിയായിരുന്ന എംഎം മണി, വീണാ ജോര്‍ജ് എംഎല്‍എ എന്നിവര്‍ പങ്കെടുത്തിരുന്നു. ഇവരുമായി അടുപ്പമുണ്ടെന്ന് കാട്ടിയാണ് പല വിഷമഘട്ടങ്ങളിലും പാസ്റ്റര്‍ രക്ഷപെടുന്നത്. കുളനടയില്‍ രാത്രിയില്‍ സംശയകരമായ സാഹചര്യത്തില്‍ ഒരു വീട്ടില്‍ നിന്ന് ഇയാളെ പിടികൂടുകയും വാഹനം അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033