റാന്നി : മാടമൺ ഹൃഷീകേശക്ഷേത്രത്തിലെ പത്താമുദയ ഉത്സവവും ഭാഗവതസപ്താഹയജ്ഞവും ആരംഭിച്ചു. യജ്ഞവേദിയിൽ ഞായറാഴ്ച വൈകിട്ട് യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട് ഭദ്രദീപ പ്രകാശനം നിർവഹിച്ചു. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ മുഖ്യാതിഥിയായിരുന്നു. യജ്ഞാചാര്യൻ ശബരിനാഥ് ദേവപ്രിയ ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തി.
20-ന് രാവിലെ അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം, 12-ന് യജ്ഞത്തിന് സമാപനം കുറിച്ച് അവഭൃഥസ്‌നാനഘോഷയാത്ര, ഒന്നിന് മഹാ പ്രസാദമൂട്ട്, വൈകിട്ട് അഞ്ചിന് ഓട്ടൻതുള്ളൽ, 6.45-ന് കൈകൊട്ടിക്കളി, ഏഴിന് നൃത്തവിരുന്ന്, ഒൻപതിന് നാട്ടരങ്ങ്,
21-ന് രാവിലെ 8.30-ന് നവഗ്രഹപൂജ, വൈകിട്ട് ആറിന് സഹസ്രദീപക്കാഴ്ച, രാത്രി 7.30-ന് തിരുവാതിര, 7.45-ന് അരങ്ങേറ്റവും നൃത്തവിരുന്നും, 9.30-ന് ഗാനമേള, 22-ന് രാവിലെ ഏഴുമുതൽ അഖണ്ഡനാമജപം, രാത്രി ഏഴിന് സംഗീതക്കച്ചേരി, ഒൻപതിന് നൃത്തനാടകം, പത്താമുദയ ദിനമായ 23-ന് രാവിലെ ഏഴിന് പുതുക്കലം വഴിപാട്, 7.30-ന് ഭാഗവത പാരായണം, 10.30-ന് കരിക്ക് പടേനി, 10.45-ന് പഞ്ചാരിമേളം, വൈകിട്ട് മൂന്നിന് എഴുന്നള്ളത്ത്, ഏഴിന് നൃത്തനൃത്യങ്ങൾ, എഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തിയ ശേഷം ആകാശദീപക്കാഴ്ച, ഗാനമേള എന്നിവ നടക്കും.