Thursday, July 3, 2025 8:23 am

കോവിഡ് 19 : പത്തനംതിട്ടയിലെ രണ്ട് ആശുപത്രികള്‍ മുഴുവനായും ക്യാമ്പാക്കി മാറ്റും ; പത്തനംതിട്ട ജില്ലാ കോടതിയിൽ റഗുലർ സിറ്റിംഗ് 13 വരെ നിര്‍ത്തി വെച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ കോവിഡ് 19 ഭീതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വിപുലമായ പ്രതിരോധനടപടികള്‍ സ്വീകരിച്ച് പത്തനംതിട്ട ജില്ലാ ഭരണകൂടം. ജില്ലയിലെ രണ്ട് ആശുപത്രികള്‍ പൂര്‍ണമായും ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റാനാണ് അധികൃതരുടെ തീരുമാനം.  റാന്നിയിലേയും പന്തളത്തേയും രണ്ട് സ്വകാര്യ ആശുപത്രികളാണ് പൂര്‍ണമായും ഐസൊലേഷന്‍ വാര്‍ഡാക്കി മാറ്റുന്നത്. നിലവില്‍ അടച്ചിട്ടിരിക്കുന്ന ഈ രണ്ട് ആശുപത്രികളും താത്കാലിക ഐസൊലേഷന്‍ ക്യാമ്പാക്കി മാറ്റുന്നതിനായി മാനേജ്‍മെന്‍റുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹ് അറിയിച്ചു.

റാന്നിയിലെ അയ്യപ്പ മെഡിക്കല്‍ കോളേജ്, പന്തളത്തെ അര്‍ച്ചന ഹോസ്‍പിറ്റല്‍ എന്നീ ആശുപത്രികളാണ് താത്കാലിക ക്യാമ്പുകളായി മാറ്റുന്നത്. ഈ രണ്ട് ആശുപത്രികളും ഇന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കും. കോവിഡ് 19 ബാധയില്‍ മൂവായിരത്തോളം പേര്‍ ജില്ലയില്‍ മാത്രം നിരീക്ഷണത്തിലുള്ള സാഹചര്യത്തിലാണ് ഇത്രയും വിപുലമായ പ്രതിരോധ നടപടികളിലേക്ക് ജില്ലാ ഭരണകൂടം കടക്കുന്നത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും കോവിഡ് 19നെ നേരിടാന്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കണമെന്ന ആരോഗ്യവിദഗ്ദ്ധരുടെ നിര്‍ദേശത്തിന്റെ  അടിസ്ഥാനത്തിലാണ് രണ്ട് താത്കാലിക ക്യാമ്പുകള്‍ ക്രമീകരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പിബി നൂഹ് വ്യക്തമാക്കി.

അതേസമയം കോവിഡ് 19 ബാധിതരായിരുന്ന ഇറ്റാലിയന്‍ പ്രവാസി കുടുംബം സന്ദര്‍ശിക്കുകയും അടുത്ത് ഇടപഴക്കുകയും ചെയ്ത കൂടുതല്‍ പേരെ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റും. വീടുകളില്‍ നിരീക്ഷണത്തിലുള്ള പത്ത് പേരെയാണ് ആശുപത്രിയിലേക്ക് മാറ്റുന്നത്. പ്രവാസികുടുംബത്തിന്റെ  കൊല്ലത്തെ എട്ടോളം ബന്ധുക്കളെ നേരത്തെ തന്നെ ഐസൊലേഷന്‍ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. നിലവില്‍ ഒന്‍പത് സാംപിളുകളാണ് പത്തനംതിട്ടയില്‍ നിന്നും പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്.

കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടുത്ത മൂന്ന് ദിവസത്തേക്ക് അവധി നല്‍കിയിട്ടുണ്ട്. പത്തനംതിട്ടയിലെ എല്ലാ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും മാസ്‍കുകള്‍ നിര്‍ബന്ധമാക്കിയതായി ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകും വരെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ പഞ്ചിംഗ് നിര്‍ത്തലാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലാ കോടതിയിൽ റഗുലർ സിറ്റിംഗ് 13 വരെ നിര്‍ത്തി വച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം

0
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം. രജിസ്ട്രാർ...

കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ സമ്പൂര്‍ണഫലം പുറത്ത്

0
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ്...

ഘാനയുടെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു

0
അക്ര: ഘാനയുടെ പരമോന്നത ബഹുമതിയായ 'ദി ഓഫീസര്‍ ഓഫ് ദി ഓര്‍ഡര്‍...

അടിപ്പാത നിർമാണത്തിനായെടുത്ത കുഴിയിൽ കാർ മറിഞ്ഞ് അപകടം

0
തൃശ്ശൂർ : ദേശീയപാതയിൽ നിർമ്മാണം നടക്കുന്ന മുരിങ്ങൂരിൽ അടിപ്പാത നിർമാണത്തിനായിയെടുത്ത കുഴിയിൽ...