പത്തനംതിട്ട : ജില്ലാ ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം നിർമിച്ചു നൽകുന്ന വീടിന്റെ താക്കോൽ കൈമാറ്റ ചടങ്ങ് ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീമിന്റെ 62 യൂണിറ്റുകളിലെ 6200 വോളന്റീർസിന്റെ ശ്രമഫലമായാണ് ഈ വീട് നിർമിച്ചു നൽകിയത്. അതിനായി അവർ ലോഷൻ വിൽപനയും സ്ക്രാപ്പ് ചലഞ്ചും സ്വയം നിർമ്മിച്ച കരകൗശല ഉത്പന്നങ്ങളുടെ വിപണനം തുടങ്ങിയ നിരവധി പ്രവർത്തനങ്ങളിൽ കൂടി ആണ് പണം ശേഖരിച്ചത്. മണികണ്ഠൻ സ്മാരക ഓർമ്മകുറുപ്പ് മത്സരത്തിന്റെ അവാർഡ് വിതരണം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു.ചെങ്ങന്നൂർ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ അശോക് കുമാർ അധ്യക്ഷത വഹിച്ചു.
ചെങ്ങന്നൂർ ആർഡിഡി ആയി വിരമിക്കുന്ന അശോക് കുമാറിനെയും പത്തനംതിട്ട ജില്ലാ എൻഎസ്എസ് നു നേതൃത്വം നൽകി വിരമിക്കുന്ന ഹരികുമാർ വി എസ് നെയും നൂറിന് മുകളിൽ വീട് വച്ച് അർഹരായവർക്ക് നൽകിയ കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ പ്രോഗ്രാം ഓഫീസർ ഫാ ഡോ റിഞ്ചു പി കോശിയെയും അദ്ധ്യാപന രംഗത്തു മുപ്പത്തിരണ്ടു വർഷം പൂർത്തീകരിച്ച കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ മലയാളം അദ്ധ്യാപികയായ അനിമോൾ റ്റി യെയും യോഗം ആദരിച്ചു. യോഗത്തിൽ എൻഎസ്എസ് തെക്കന്മേഖല ആർപിസി ബിനു പി ബി , ഹയർസെക്കന്ററി ജില്ലാ കോർഡിനേറ്റർ സജി വർഗീസ് , സെന്റ് തോമസ് സ്കൂൾ പ്രിൻസിപ്പാൾ മഞ്ജു വർഗീസ്, സ്കൂൾ ബോർഡ് സെക്രട്ടറി ജി തോമസ്, സ്കൂൾ പി റ്റി എ പ്രസിഡന്റ് ബിനുമോൻ എസ് കത്തീഡ്രൽ വികാരി ഫാ ജിബിൽ ജോർജ് കത്തീഡ്രൽ ട്രസ്റ്റി ശ്രീ സാബു പാപ്പച്ചൻ സ്കൂൾ ഹെഡ് മാസ്റ്റർ അലക്സ് ജോർജ് എൻ എസ് എസ് ക്ലസ്റ്റർ കോർഡിനേറ്റർമാരായ അനുരാഗ് എൻ, സുമ എം എസ് , അരുൺ മോഹൻ , ഹരികുമാർ കെ, അരുൺ എ എന്നിവർ പ്രസംഗിച്ചു. ജില്ലാ കോർഡിനേറ്റർ ഹരികുമാർ വി എസ് സ്വാഗതവും പ്രോഗ്രാം ഓഫീസർ ഫാ. ഡോ. റിഞ്ചു പി കോശി നന്ദിയും പറഞ്ഞു.