Sunday, May 11, 2025 6:15 pm

നമ്മളെത്തും മുന്നിലെത്തും എന്ന പദ്ധതി ഈ വർഷവും നടപ്പാക്കാന്‍ ഒരുങ്ങി പത്തനംതിട്ട ജില്ലാ പഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

കൊടുമൺ : ഹയർ സെക്കൻഡറി പരീക്ഷാഫലം ഉയർത്തുന്നതിന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ‘നമ്മളെത്തും മുന്നിലെത്തും’ എന്ന പദ്ധതി ഈ വർഷവും നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷക്കാർക്കായി തയ്യാറാക്കിയ പഠനസാമഗ്രികൾ വിതരണം ചെയ്യാനാരംഭിച്ചു. സംസ്ഥാനത്ത് ഹയർ സെക്കൻഡറി പരീക്ഷാഫലത്തിൽ പതിനാലാം സ്ഥാനത്തു നിൽക്കുന്ന ജില്ലയെ മുന്നിലെത്തിക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. മൂന്നുവർഷംമുമ്പ് പ്ലസ്ടു ക്ലാസുകാർക്ക് 15 വിഷയങ്ങളിൽ ലളിതമായ പഠനസാമഗ്രികൾ തയ്യാറാക്കി വിതരണം ചെയ്തിരുന്നു. കഴിഞ്ഞ വർഷം പതിനൊന്നാം ക്ലാസുകാർക്ക് 17 വിഷയങ്ങളിൽ പഠനസാമഗ്രികൾ വിതരണം ചെയ്തിരുന്നു.

ഫിസിക്സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, സുവോളജി, മാത്തമാറ്റിക്സ്, കെമിസ്ട്രി, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ബിസിനസ് സ്റ്റഡീസ്, കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്‌, ബോട്ടണി, ഹിസ്റ്ററി, ജോഗ്രഫി, കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഹിന്ദി, മലയാളം എന്നീ വിഷയങ്ങൾക്കാണ് ജില്ലയിലെ വിദഗ്ധരായ അധ്യാപകർ ലളിതമായ പഠനസാമഗ്രികൾ തയ്യാറാക്കിയിട്ടുള്ളത്. കൂടുതൽ വിഷയങ്ങൾക്കും മലയാളത്തിലാണ് പഠനസാമഗ്രികൾ തയ്യാറാക്കിയിരിക്കുന്നത്. പഠനസാമഗ്രികൾ ജില്ലയിലെ എല്ലാ ഹയർ സെക്കൻഡറി സ്കൂളുകളിലും ആവശ്യക്കാരായ കുട്ടികളിൽ എത്തിക്കും. വിതരണോദ്ഘാടനം അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ വിതരണോദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ ശ്രീനാദേവിക്കുഞ്ഞമ്മ, സി. കൃഷ്ണകുമാർ, പദ്ധതിയുടെ നിർവഹണ ഓഫീസർ അടൂർ ഗവ. ബോയ്സ് സ്കൂൾ പ്രിൻസിപ്പൽ സജി വറുഗീസ്, അക്കാദമി കോ-ഓർഡിനേറ്റർ ഇക്കണോമിക്‌സ് അധ്യാപകൻ പി.ആർ. ഗിരീഷ് എന്നിവർ പ്രസംഗിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രക്തസ്രാവം മൂലം 16 വയസുകാരി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

0
കാസർകോട്: വെള്ളരിക്കുണ്ടിൽ രക്തസ്രാവം മൂലം 16 വയസുകാരി മരിച്ച സംഭവത്തിൽ പോലീസ്...

റാന്നിയിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി

0
റാന്നി: ഏഴോലി മരോട്ടി പതാൽ ഫ്രണ്ട്സ് പുരുഷ പരസ്പരസഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ...

തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ...

ജയ്സാൽമീറിൽ പതിച്ച മിസൈലുകൾ നിർവീര്യമാക്കുന്നത് പൂർത്തിയാക്കി

0
രാജസ്ഥാൻ: രാജസ്ഥാനിലെ ജയ്സാൽമീറിൽ പതിച്ച മിസൈലുകൾ നിർവീര്യമാക്കുന്നത് പൂർത്തിയാക്കി. ജയ്സാൽമീർ ജില്ലാ...