പത്തനംതിട്ട: ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ആഭിമുഘ്യത്തില്‍ പ്രൊബേഷന്‍ പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, ലോ & ജസ്റ്റിസ് റിസര്‍ച്ച് ഫൗണ്ടേഷന്‍, കുടുംബശ്രീ എന്നിവരുടെ സഹകരണത്തോടെ കുറ്റകൃത്യങ്ങളെ അതിജീവിച്ചവര്‍ക്കായി സ്വയം തൊഴില്‍ സംരംഭങ്ങളെക്കുറിച്ച് ഓറിയന്റേഷൻ പരിപാടി സംഘടിപ്പിച്ചു.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ഓറിയന്റേഷൻ പരിപാടി അഡീ.പോലീസ് സൂപ്രണ്ട് എ.യു സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ എ.ഒ അബീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എ. മണികണ്ഠന്‍, പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ് 2 സി.എസ് സുരേഷ് കുമാര്‍, സാമൂഹ്യനീതി ഓഫീസ് സൂപ്രണ്ട് ശിവദാസ്, എല്‍.ജെ.ആര്‍.എഫ് പ്രതിനിധി ജിനു, ജെ.ബിജു എന്നിവര്‍ സംസാരിച്ചു.വിവിധ വിഷയങ്ങളെ സംബന്ധിച്ച് ഷൈനി സെബാസ്റ്റ്യന്‍, സോബി ജോണ്‍, എന്‍. അനുപമ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.