പത്തനംതിട്ട : എന്റെ കേരളം പ്രദർശന വിപണന കലാമേളയിലെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് (എസ്ടിപി) ലൈവ് ഡെമോ പ്രവർത്തനം വിജയകരമായി തുടരുന്നു. പത്തനംതിട്ട ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ പത്തനംതിട്ട നഗരസഭയും പത്തനംതിട്ട, കുന്നന്താനം ആസ്ഥാനമായി പ്രവർത്തിക്കുന്ന എബിഎൽ എഞ്ചിനീയറിഗും ചേർന്നാണ് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് (എസ്ടിപി) ലൈവ് ഡെമോ സംഘടിപ്പിച്ചിരിക്കുന്നത്. സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകളുടെ പ്രവർത്തനത്തെ അടുത്തറിയാനും എന്റെ കേരളം പ്രദർശന വിപണന കലാമേളയുടെ ഭാഗമായി ഉണ്ടാകുന്ന മലിനജലത്തെ ശുദ്ധീകരിച്ച് പുനരുപയോഗിക്കാനും പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ സ്ഥാപിച്ചിരിക്കുന്ന എസ്ടിപി യൂണിറ്റിലൂടെ സാധിക്കും. ഇതിലൂടെ പൊതു സമൂഹത്തിൽ മലിനജലം ശുദ്ധീകരിച്ച് പുനരുപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തുവാനും പ്രദർശന വിപണന കലാമേളയുടെ ഭാഗമായി ഉണ്ടാകുന്ന മലിനജലത്തെ ശുദ്ധീകരിക്കുകയുമാണ് ജില്ലാ ശുചിത്വ മിഷന്റെയും പത്തനംതിട്ട നഗരസഭയുടെയും എബിഎൽ എഞ്ചിനീയറിംഗിന്റെയും ലക്ഷ്യം. മലിനജലം സംസ്കരിക്കുന്നതിന്റെ മൊത്തത്തിലുള്ള ലക്ഷ്യം, കഴിയുന്നത്ര ജലമലിനീകരണം കുറയ്ക്കുകയെന്നതാണ്. മലിനജലത്തിൽ നിന്ന് മാലിന്യങ്ങൾ പൂർണ്ണായും നീക്കം ചെയ്തുകൊണ്ട് ജലത്തെ വീണ്ടും പുനരുപയോഗിക്കാൻ സാധിക്കുന്ന രീതിയിലേക്ക് മാറ്റിയെടുക്കുകയെന്നതാണ് ഈ പ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ പ്രവർത്തനം ആണ് എസ്ടിപി സംവിധാനത്തിലൂടെ നടക്കുന്നത്.
—-
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
എന്റെ കേരളം പ്രദർശന വിപണന കലാമേള സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് (എസ്ടിപി) ലൈവ് ഡെമോയുമായി പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ
RECENT NEWS
Advertisment