പത്തനംതിട്ട: കുളനടയില്‍ ഒന്‍പതുപേര്‍ക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. തുമ്പമണ്‍, ഉളനാട് പ്രദേശങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം. ഇന്ന് രാവിലെ മുതല്‍ ഉച്ചവരെയാണ് നായയുടെ ആക്രമണം ഉണ്ടായത്. ആക്രമണകാരിയായ നായയെ നാട്ടുകാര്‍ പിടികൂടിയെങ്കിലും പിന്നീട് നായ ചത്തു. പരിക്കേറ്റവരില്‍ ഒരാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം പന്തളം അമ്പലക്കടവ്, മണ്ണാകടവ് പ്രദേശങ്ങളിലും തെരുവ് നായയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. അമ്പലക്കടവ് വയക്കല്‍ പടിഞ്ഞാറ്റേതില്‍ കലാധരന്‍ നായര്‍, പള്ളിയില്‍ പി എ ശ്രീകുമാര്‍, തോണ്ടത്രയില്‍ തോമസ്, മണ്ണാകടവ് സ്വദേശികളായ രണ്ട് പേര്‍ക്കും ആണ് നായയുടെ കടിയേറ്റത്. നായയുടെ കടിയേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.