പത്തനംതിട്ട : ഉപയോഗിക്കാതെ കിടന്ന ആഴമേറിയ സെപ്ടിക് ടാങ്കില്‍ വീണ ഗര്‍ഭിണിപശുവിനെ മൂന്നു മണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ ഫയര്‍ഫോഴ്സ് രക്ഷിച്ചു. ചെന്നീര്‍ക്കര തോമ്പില്‍ പടിഞ്ഞാറ്റേതില്‍ ഗോപിയുടെ എട്ടുമാസം ഗര്‍ഭിണിയായ പശുവാണ് മുറിപ്പാറ തോമ്പിക്കടവ് ഭാഗത്ത് വര്‍ഷങ്ങളായി ഉപയോഗമില്ലാതെ കിടക്കുന്ന സെപ്ടിക് ടാങ്കില്‍ വീണത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് പശു വീണത്. വൈകിട്ട് നാലേകാലോടെ പശുവിനെ കരയ്ക്ക് എത്തിച്ചു. 30 അടി താഴ്ചയാണ കക്കൂസ് കുഴിക്ക് ഉണ്ടായിരുന്നത്. വായുസഞ്ചാരം കുറവും മണ്ണ് ഇടിഞ്ഞു വീഴാന്‍ സാധ്യത ഉണ്ടായിരുന്നതുമായ കുഴിയില്‍ എയര്‍ സിലിണ്ടര്‍ ഉപയോഗിച്ച് ഫയര്‍ ഓഫീസര്‍മാരായ എസ്. അസിം, കെ.ആര്‍. വിഷ്ണു എന്നിവര്‍ ഇറങ്ങി. വടവും ഹോസും ഉപയോഗിച്ച് പശുവിനെ കെട്ടിക്കയറ്റനാണ് ശ്രമിച്ചത്. എന്നാല്‍ പശു കുഴിക്കുള്ളില്‍ കുടുങ്ങി. തൊട്ടടുത്തു തന്നെ അച്ചന്‍കോവിലാര്‍ ഉള്ളതിനാല്‍ സേനയുടെ ഫ്ളോട്ട് പമ്പ് ഉപയോഗിച്ചു അവിടെ നിന്ന് വെള്ളം പമ്പ് ചെയ്ത് കുഴി നിറച്ചു. തുടര്‍ന്ന് കെട്ടിയിരുന്ന ഹോസില്‍ പിടിച്ച് ഉയര്‍ത്തി പശു വിനെ കരയില്‍ എത്തിച്ചു ഉടമസ്ഥനെ ഏല്പിക്കുകയും ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1