പത്തനംതിട്ട: ഉദ്ഘാടനം കഴിഞ്ഞ് രണ്ടര വർഷം പിന്നിടുമ്പോഴും ചികിത്സ തുടങ്ങാനാകാതെ പത്തനംതിട്ട കീഴ്.വായ്പൂർ ഗവൺമെൻറ് ആയുർവേദ ആശുപത്രി. ഒന്നരക്കോടി രൂപ ചിലവിൽ ആധുനിക സൗകര്യങ്ങളോടെ പണികഴിപ്പിച്ച ആശുപത്രി സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് തുറക്കാത്തത്. ഇതോടെ കിടത്തി ചികിത്സയ്ക്കായി മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് നാട്ടുകാർ.1.4 കോടി രൂപ ചെലവിൽ ആയുർവേദ ഡിസ്പെൻസറിക്ക് പുറകിലായി നിർമ്മിച്ച ആശുപത്രി 2020ലാണ് ഉദ്ഘാടനം ചെയ്തത്.
പഞ്ചകർമ്മ തിയേറ്ററും ഉഴിച്ചിൽ സൗകര്യങ്ങളും ഉൾപ്പെടെ 7000 ചതുരശ്രഅടി വിസ്തീർണ്ണത്തിലാണ് കെട്ടിടം. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് തുറക്കാത്ത ആശുപത്രി ഇപ്പോൾ തെരുവ് നായകളുടെ വിഹാര കേന്ദ്രമാണ്. കിടത്തി ചികിത്സയ്ക്കായി റാന്നിയിലേക്കോ കോഴഞ്ചേരിയിലേക്കോ തിരുവല്ലയിലേക്കോ പോകേണ്ട അവസ്ഥയിലാണ് കീഴ്വായ്പൂരുകാർ. അതേ സമയം പുതിയതായി നിലവിൽവന്ന മാനദണ്ഡങ്ങൾ ആശുപത്രി തുറന്നു പ്രവർത്തിക്കാൻ വിലങ്ങുതടി ആകുന്നെന്നാണ് അധിക്യതരുടെ ന്യായീകരണം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.