പത്തനംതിട്ട: പത്തനംതിട്ടയിൽ സമീപ പ്രദേശങ്ങളിലും അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ കലക്ടർ പി ബി നൂഹ് വ്യാഴാഴ്ച ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു .
പത്തനംതിട്ടയിൽ രണ്ടു ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു.
ജില്ലയിലൂടെ ഒഴുകുന്ന എല്ലാ ആറുകളും കരകവിയാൻ സാധ്യത ഉള്ളതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.