അട്ടപ്പാടി മില്ലെറ്റ് ഉല്‍പ്പന്നങ്ങളുമായി നമത്ത് തീവനഗ പത്തനംതിട്ടയില്‍
അന്തര്‍ ദേശീയ ചെറുധാന്യ വര്‍ഷത്തോടനുബന്ധിച്ച് കുടുംബശ്രീ മിഷന്‍ നടപ്പിലാക്കുന്ന അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഉത്പാദിപ്പിച്ച ചെറു ധാന്യങ്ങളുടെ ബോധവത്ക്കരണ യാത്ര ‘നമത്ത് തീവനഗ’ നാളെ (സെപ്റ്റംബര്‍ 20)ന് ജില്ലയില്‍ എത്തും. ഇതോടനുബന്ധിച്ച് ചെറു ധാന്യങ്ങളുടെ വിപണന മേള, പോഷകാഹാര ക്ലാസുകള്‍ ,വിത്തുകളുടെ പ്രദര്‍ശനം, പോഷകാഹാര മേള എന്നിവ പത്തനംതിട്ട ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കും. കേരളത്തിന്റെ ചെറുധാന്യ കലവറയായ അട്ടപ്പാടിയില്‍ കുടുംബശ്രീ മിഷന്‍ നടപ്പാക്കുന്ന ആദിവാസി സമഗ്ര വികസന പദ്ധതിയിലൂടെ ഉല്‍പ്പാദിപ്പിച്ച മില്ലെറ്റുകളും മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളും മിതമായ വിലയില്‍ മേളയില്‍ ലഭ്യമാകും. മില്ലെറ്റുകളുടെ ഉല്‍പ്പാദനവും ഉപഭോഗവും വര്‍ധിപ്പിക്കുക, അവബോധം സൃഷ്ടിക്കുക, കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാനുള്ള പോഷകഗുണങ്ങളും പ്രതിരോധ ശേഷിയും കണക്കിലെടുത്ത് മില്ലെറ്റുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള കൂടുതല്‍ ശ്രമങ്ങള്‍ കൊണ്ടുവരിക തുടങ്ങിയവയാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നത്.
അട്ടപ്പാടിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വിവധതര ചെറുധാന്യങ്ങളുടെ പ്രദര്‍ശനവും വിപണനവും വിവിധ വിത്തിനങ്ങളുടെ പ്രദര്‍ശനം,ചെറുധാന്യങ്ങളുടെ ഭക്ഷ്യമേള തുടങ്ങിയവ ഇതിന്റെ ഭാഗമായി ഉണ്ടാകും .
കരുതല്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം
ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ ധനസഹായം അനുവദിക്കുന്നതിനുള്ള സാമൂഹ്യനീതി വകുപ്പ് ആവിഷ്‌കരിച്ചിട്ടുള്ള കരുതല്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 15 നകം അപേക്ഷ സമര്‍പ്പിക്കണം. വിലാസം : ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസ്, പത്തനംതിട്ട
സഫലം പദ്ധതി
ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട പഠന സാഹചര്യങ്ങള്‍ ഒരുക്കുന്നതിനായി ഡിഗ്രി/ഡിപ്ലോമ തലത്തിലുള്ള പ്രൊഫഷണല്‍ കോഴ്സുകളില്‍ പ്രവേശനം നേടിയിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് ഒരു ലക്ഷം രൂപ വരെ വാര്‍ഷിക പഠന ചെലവ് അനുവദിക്കുന്ന സഫലം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 15 നകം സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
ട്രാന്‍സ് ജന്‍ഡര്‍ വ്യക്തികള്‍ക്കുള്ള
വിവാഹ ധനസഹായ പദ്ധതി
സാമൂഹ്യനീതി വകുപ്പ് ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ക്കായി നടപ്പാക്കുന്ന വിവാഹ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 15 നകം സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ക്ക്
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുള്ള ധനസഹായം
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ക്ക് പരമാവധി രണ്ട് ലക്ഷം രൂപ വരെ ധനസഹായം അനുവദിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 15 നകം സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
ലിംഗമാറ്റ ശസ്ത്രക്രിയ തുടര്‍ന്നുള്ള തുടര്‍ ചികിത്സ ധനസഹായ പദ്ധതി
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ശസ്ത്രക്രിയ തുടര്‍ന്നുവരുന്ന ഒരു വര്‍ഷക്കാലയളവിലേയ്ക്ക് (12 മാസം) പ്രതിമാസം 3,000 രൂപ ക്രമത്തില്‍ ധനസഹായം അനുവദിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 15 നകം സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
ട്രാന്‍സ് ജന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്കുള്ള
ഹോസ്റ്റല്‍ ധനസഹായ പദ്ധതി
ട്രാന്‍സ്ജന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ /താമസസൗകര്യം അനുവദിക്കുന്നതിനുള്ള ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 15 നകം സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
ട്രാന്‍സ് ജന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതി
പഠനോപകരണങ്ങള്‍ വാങ്ങുന്നതിനും ഫീസിനുമായി ഏഴ് മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ ട്രാന്‍സ് ജന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് 1000 രൂപ ക്രമത്തിലും, പ്ലസ് വണ്‍, പ്ലസ് ടു തലത്തിലുള്ള കുട്ടികള്‍ക്ക് 1500രൂപ ക്രമത്തിലും ഡിഗ്രി/ പിജി കോഴ്സുകള്‍ പഠിക്കുന്ന കുട്ടികള്‍ക്ക് 2000 രൂപ ക്രമത്തിലും സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 15 നകം സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
ജാഗ്രതാസഭ രൂപീകരണയോഗം 21 ന്
യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കുന്ന നടപടിക്രമങ്ങള്‍ ആവിഷ്‌കരിക്കുക, ലഹരിയില്‍ നിന്നും യുവതയെ സംരക്ഷിക്കുക, യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ക്കെതിരായി കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന യുവജന കമ്മീഷന്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നു. ഇതിന് മുന്നോടിയായി ജില്ലയിലെ വിദ്യാര്‍ഥി യുവജന സംഘടനാ പ്രതിനിധികള്‍, സര്‍വകലാശാല, കോളേജ് യൂണിയന്‍ ഭാരവാഹികള്‍, നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍.സി.സി പ്രതിനിധികളെ ഉള്‍പ്പെടുത്തി ജില്ലാതലത്തില്‍ ജാഗ്രതാസഭ രൂപീകരിക്കുന്നു. പത്തനംതിട്ട ജില്ലാതല ജാഗ്രതാസഭ രൂപീകരണ യോഗം യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജറിന്റെ അധ്യക്ഷതയില്‍ സെപ്റ്റംബര്‍ 21 ന് ഉച്ചക്ക് രണ്ടു മുതല്‍ പത്തനംതിട്ട കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കും.
വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ
പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായ എല്ലാ വിഭാഗങ്ങളിലുമുളള വനിതകള്‍ക്ക് സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 30 ലക്ഷം രൂപ വരെ സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. 18 നും 55 നും ഇടയില്‍ പ്രായമുളള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി (വസ്തു/ ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയില്‍ ആറ് ശതമാനം പലിശ നിരക്കില്‍)വായ്പ അനുവദിക്കും. വെബ്‌സൈറ്റ് : www.kswdc.org. വിലാസം : ജില്ലാ കോഓര്‍ഡിനേറ്റര്‍, വനിത വികസന കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസ്, പത്തനംതിട്ട,689645. ഫോണ്‍ : 8281552350.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ഇലന്തൂര്‍ ഗവ. നഴ്സിംഗ് സ്‌കൂളിലെ 2023 അധ്യയന വര്‍ഷത്തേക്കുളള ജനറല്‍ നഴ്സിംഗ് ആന്റ് മിഡ് വൈഫറി കോഴ്സിന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഫോണ്‍ : 0468 2362641.
ക്വട്ടേഷന്‍ ക്ഷണിച്ചു
വെച്ചൂച്ചിറ പോളിടെക്നിക് കോളജിലെ വിദ്യാര്‍ഥികള്‍ക്ക് സീരീസ് എക്സാമിനേഷന്‍ നടത്തുന്നതിനായി പേപ്പര്‍, ഫയല്‍, കാഡ്രിജ്, ത്രഡ് തുടങ്ങിയ സ്റ്റേഷനറികള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 28 ന് ഉച്ചയ്ക്ക് ഒന്നു വരെ.
സ്പോട്ട് അഡ്മിഷന്‍
അടൂര്‍ കെല്‍ട്രോണ്‍ സെന്ററില്‍ ആരംഭിക്കുന്ന ഫയര്‍ ആന്റ് സേഫ്റ്റി, ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് , കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജീസ് കോഴ്സുകളുടെ ഒഴിവുളള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. പിഎസ്സി നിയമനങ്ങള്‍ക്ക് യോഗ്യമായ പിജിഡിസിഎ,ഡിസിഎ, വേഡ് പ്രൊസസിംഗ് ആന്റ് ഡേറ്റ എന്‍ട്രി, ടാലി എന്നീ കോഴ്സുകളിലേക്കും അഡ്മിഷന്‍ തുടരുന്നു. ഫോണ്‍ : 04734 229998, 9526229998.
കുടിശിക ഒടുക്കുന്നതിന് അവസരം
കേരള ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കുടിശിക ഒടുക്കുന്നതിനുളള സമയം നവംബര്‍ 30 വരെ അനുവദിച്ചു. കുടിശിക ഒടുക്കുവാനുളള തൊഴിലാളികള്‍ പരമാവധി ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04682 320158.
അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണ്‍ നടത്തുന്ന ഒരു വര്‍ഷത്തെ മാദ്ധ്യമ പഠന ബിരുദാനന്തര ബിരുദ ഡിപ്ലോമയുടെ 2023-24 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.പ്രിന്റ് മീഡിയ ജേണലിസം, ടെലിവിഷന്‍ ജേണലിസം, സോഷ്യല്‍ മീഡിയ ജേണലിസം, മൊബൈല്‍ ജേണലിസം, ഡാറ്റാ ജേണലിസം, ആങ്കറിംഗ്, ന്യൂസ്‌ക്യാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിലാണ് പരിശീലനം. പഠനത്തോടൊപ്പം മാധ്യമസ്ഥാപനങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഇന്റേണ്‍ഷിപ്പ് ചെയ്യുവാന്‍ അവസരം ലഭിക്കും. വിജയകരമായി കോഴ്സ് പരിശീലനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്ലേസ്മെന്റ് അസിസ്റ്റന്‍സും നല്‍കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്നപ്രായപരിധി 30 വയസ്. അപേക്ഷകള്‍ സെപ്റ്റംബര്‍ 25 നകം തിരുവനന്തപുരം,കെല്‍ട്രോണ്‍ നോളജ് സെന്റ്‌ററില്‍ ലഭിക്കണം. ഫോണ്‍: 9544958182.
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
ആറന്മുള എഞ്ചിനീയറിംഗ് കോളേജില്‍ ഫിസിക്സ് , മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് എന്നീ വിഭാഗങ്ങളില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ 25 ന് രാവിലെ 10 ന് കോളേജില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 9446283678.