പത്തനംതിട്ട : ജില്ലാ കേന്ദ്രത്തിൽ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് അരങ്ങൊരുങ്ങുന്നു. നഗരസഭാ ഭരണ സമിതിയുടെ നേതൃത്വത്തിലാണ് നഗരഹൃദയത്തിൽ ചലച്ചിത്രമേള എന്ന ആശയവുമായി മുന്നോട്ട് പോകുന്നത്. ഇതിനായി നാളെ (20/9/24) വൈകുന്നേരം 4 മണിക്ക് നഗരസഭാ കോൺഫറൻസ് ഹാളിൽ ആലോചനയോഗം ചേരും. മുതിർന്ന ചലച്ചിത്ര പ്രവർത്തകനും സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മുൻ ഡയറക്ടറുമായ എ.മീരാസാഹിബ് യോഗം ഉദ്ഘാടനം ചെയ്യും. ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പത്തനംതിട്ടയ്ക്കായി പദ്ധതി തയ്യാറാക്കി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടിയാണ് നഗരസഭ മുന്നോട്ടുപോകുന്നത്. ലോകനിലവാരമുള്ള ചലച്ചിത്രങ്ങളെ ആസ്വാദകർക്ക് മുന്നിലേക്ക് എത്തിക്കുകയും ഈ മേഖലയിലേക്ക് കടന്നുവരുന്നവർക്ക് ആധുനിക സങ്കേതങ്ങളെയും ലോക ചലച്ചിത്ര സംസ്കാരത്തെയും പരിചയപ്പെടുത്തുകയുമാണ് ഭരണസമിതിയുടെ ലക്ഷ്യം. ടൗൺ ഹാൾ, നഗരസഭ കോൺഫറൻസ് എന്നിവിടങ്ങളിൽ ചലച്ചിത്ര പ്രദർശനത്തിനുള്ള സംവിധാനങ്ങൾ ഭരണസമിതി തയ്യാറാക്കിയിട്ടുണ്ട്. നഗരത്തിലെ മറ്റ് തീയേറ്ററുകളെ കൂടി സഹകരിപ്പിച്ചുകൊണ്ട് മികച്ച രീതിയിൽ നടത്തിയെടുക്കാനാണ് ആലോചന. ജില്ലാ കേന്ദ്രത്തിൽ അന്താരാഷ്ട്ര ചലച്ചിത്ര മേള എന്ന ചരിത്രം കുറിക്കുന്ന ഇടപെടലാണ് നഗരസഭ നടത്തുന്നത്. ചലച്ചിത്രകാരന്മാർക്കും കലാ ആസ്വാദകർക്കും ഒപ്പം എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയോടെ നഗരത്തിന് പുതിയൊരു ചലച്ചിത്ര സംസ്കാരം പകർന്നു നൽകുകയാണ് ഭരണസമിതിയുടെ ലക്ഷ്യമെന്ന് നഗരസഭാ ചെയർമാൻ അഡ്വ.ടി. സക്കീർ ഹുസൈൻ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1