കോന്നി: കോന്നി മെഡിക്കൽ കോളജ് വാർഡിൽ യുഡിഎഫിന് ആരോഗ്യ പ്രവർത്തക സ്ഥാനാർഥി. അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡായ മുളക് കൊടിത്തോട്ടം മേഖലയിലാണ് ആരോഗ്യ പ്രവർത്തകയായ ജോമി ജോസാണ് യുഡിഎഫ് സ്ഥാനാർഥിയായിരിക്കുന്നത്.
മൗണ്ട് സിയോണ്‍ മെഡിക്കൽ കോളജിലെ ട്യൂട്ടറും മൈക്രോ ബയോളജിസ്റ്റുമായ ജോമിയുടെ ആദ്യ രാഷ്രീയ മൽസരവും ഇതാണ്. സൈക്കോളജി പഠനം പൂർത്തീകരിച്ച ജോമി ബിരുദാന്തര ബിരുദധാരി കൂടിയാണ്. കോന്നി മെഡിക്കൽ കോളജ് ആരംഭിച്ചശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ തന്നേ ആരോഗ്യ പ്രവർത്തകയെ രംഗത്തിറക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് യുഡിഎഫ്. അതിനാല്‍ വന്‍വിജയം തന്നെയാണ് യു ഡി എഫ് പ്രതീക്ഷിക്കുന്നത്.