കോഴഞ്ചേരി: ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടേറിയറ്റംഗമായ വനിതാ നേതാവിന്റെ ഭർത്താവ് ഡി.വൈ.എഫ്.ഐ. കോഴഞ്ചേരി ബ്ലോക്ക് ഭാരവാഹിയും പാർട്ടി ലോക്കൽ കമ്മിറ്റിയംഗവുമായ നേതാവിനെ മർദിച്ചതായി ആരോപണം.
തിരുവോണത്തിന് രണ്ട് ദിവസം മുമ്പ് കോഴഞ്ചേരി ലോക്കൽ കമ്മിറ്റി ഓഫീസിന് മുമ്പിൽവെച്ചായിരുന്നു മർദ്ദനം. സംഭവം പുറത്തു വന്നു നാണക്കേടായതോടെ നേതൃത്വം ഇടപെട്ട് ഇരു വിഭാഗങ്ങളെയും വിളിച്ചു വരുത്തി പ്രശ്ന പരിഹാരത്തിനായി ശ്രമിക്കാനാണ് തീരുമാനം.