Monday, July 7, 2025 6:46 am

കോ​ട​തി ഉ​ത്ത​ര​വ് നി​ല​നി​ല്‍​ക്കെ വ​സ്തു​വി​ല്‍ ക​ട​ന്നു​ക​യ​റ്റം ; ഉ​ട​മ​യ്ക്കു മ​ര്‍​ദ​നം ‌

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: കോ​ട​തി ഉ​ത്ത​ര​വ് നി​ല​നി​ല്‍​ക്കെ സ്വ​കാ​ര്യ​വ​സ്തു​വി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ള​ട​ക്കം ക​ട​ന്നു​ക​യ​റി തോ​ട് നി​ര്‍​മി​ക്കു​ക​യും ഉ​ട​മ​യെ മ​ര്‍​ദി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. കു​ന്ന​ന്താ​നം ആ​ഞ്ഞി​ലി​ത്താ​നം സ്വ​ദേ​ശി​യാ​യ പി.​സി. ജോ​യി പ​ല്ലാ​ട്ടി​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്.‌

മ​ല്ല​പ്പ​ള്ളി ടൗ​ണി​ല്‍ ഇ​ദ്ദേ​ഹ​ത്തി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 46 സെ​ന്റു സ്ഥ​ല​ത്താ​ണ് ക​ട​ന്നു​ക​യ​റ്റ​മു​ണ്ടാ​യ​ത്. വ​സ്തു വാ​ങ്ങി​യ​പ്പോ​ള്‍ ത​ന്നെ അ​ള​ന്നു തി​രി​ച്ചു കൃ​ഷി ന​ട​ത്തി​യി​രു​ന്നു. ഈ ​വ​സ്തു​വി​ല്‍ ചി​ല ഇ​ട​തു​പ​ക്ഷ പ്ര​വ​ര്‍​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ട​ന്നു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി പി.​സി. ജോ​യി  പ​റ​ഞ്ഞു.

വ​സ്തു​വി​ല്‍ ക​ട​ന്നു​ക​യ​റി തോ​ട് തീ​ര്‍​ക്കു​ക​യും അ​തി​രു​ക​ള്‍ ന​ശി​പ്പി​ക്കു​ക​യും അ​ഞ്ചു സെ​ന്റ് സ്ഥ​ല​ത്തെ മ​ണ്ണു മോ​ഷ്ടി​ച്ചു​കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു.‌ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. ഇ​തി​ന്‍റെ പേ​രി​ല്‍ സി​പി​എം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ത​ന്നെ മ​ര്‍​ദി​ച്ച​താ​യും ജോ​യി പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് തി​രു​വ​ല്ല മു​ന്‍​സി​ഫ് കോ​ട​തി​യി​ല്‍ നി​ന്നു നി​രോ​ധ​ന ഉ​ത്ത​ര​വ് വാ​ങ്ങി. ഹൈ​ക്കോ​ട​തി ത​നി​ക്ക് സം​ര​ക്ഷ​ണം ന​ല്‍​കാ​ന്‍ പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​ണ്. ഉ​ത്ത​ര​വ് നി​ല​നി​ല്‍​ക്കെ വ​സ്തു​വി​ല്‍ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ ത​നി​ക്കു​നേ​രെ ഇ​തേ ആ​ളു​ക​ള്‍ ആ​ക്ര​മ​ണം ന​ട​ത്തി​യാ​യും ജോ​യി കു​റ്റ​പ്പെ​ടു​ത്തി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ദുരൂഹമരണം ; മുഹമ്മദലിയുടെ വെളിപ്പെടുത്തലില്‍ പഴയ കാല കേസ് ഫയലുകള്‍ കണ്ടെത്താന്‍ പോലീസ്

0
കോഴിക്കോട് : മൂന്നര പതിറ്റാണ്ടു മുമ്പ് രണ്ടു പേരെ കൊലപ്പെടുത്തിയെന്ന വേങ്ങര...

ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷന് വാജ്‌പേയിയുടെ പേര് നൽകണമെന്ന ആവശ്യവുമായി ബിജെപി എംപി

0
ന്യൂഡൽഹി: ന്യൂഡൽഹി റെയിൽവേ സ്റ്റേഷന് അന്തരിച്ച പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ...

ബെംഗളുരുവിൽ 100 കോടിയോളം രൂപയുടെ വൻ ചിട്ടി തട്ടിപ്പ് നടത്തി മലയാളി സംഘം മുങ്ങിയതായി...

0
ബെംഗളുരു : ബെംഗളുരുവിൽ 100 കോടിയോളം രൂപയുടെ വൻ ചിട്ടി തട്ടിപ്പ്...

പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ബ്രിക്സ്

0
റിയോ ഡി ജനൈറോ: 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി...