Saturday, May 10, 2025 8:00 am

സ​ര്‍ക്കാ​ര്‍ ഓ​ഫി​സു​ക​ള്‍ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​യി​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം നടപ്പാക്കാതെ പത്തനംതിട്ട നഗരസഭ

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : സ​ര്‍ക്കാ​ര്‍ ഓ​ഫി​സു​ക​ള്‍ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​യി​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ഇ​നി​യും പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ൽ ന​ട​പ്പാ​ക്കാ​നാ​യി​ട്ടി​ല്ല. ജി​ല്ല ആ​സ്ഥാ​ന​ത്തെ പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ൽ റാ​മ്പ്​ സൗ​ക​ര്യ​ങ്ങ​​ളോ​മ​റ്റോ ഇ​ല്ലാ​ത്ത​ത്​ ഇ​വി​ടെ​യെ​ത്തു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രെ വ​ല​ക്കു​ന്നു. റാ​മ്പ്​ വേ​ണ​മെ​ന്ന്​ വ​ർ​ഷ​ങ്ങ​ളാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണ്. നി​ല​വി​ലെ കെ​ട്ടി​ട​ത്തി​ൽ റാ​മ്പ്​ സൗ​ക​ര്യം ഒ​രു​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​​ണെ​ന്നാ​ണ്​ പ​റ​യു​ന്ന​ത്​. എ​ന്നാ​ൽ കു​ടും​ബ​ശ്രീ കാ​ന്‍റീ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന ഭാ​ഗ​ത്തു​കൂ​ടി ഇ​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കാ​ൻ ക​ഴി​യും. മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ, ഭി​ന്ന​ശേ​ഷി ക​മീ​ഷ​ണ​ർ എ​ന്നി​വ​ർ​ക്ക്​ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കെ​ത്തു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​​രെ എ​ടു​ത്തു​കൊ​ണ്ടാ​ണ്​ മു​ക​ൾ​നി​ല​ക​ളി​ലേ​ക്ക് ​കൊ​ണ്ടു​പോ​കു​ന്ന​ത്. ഇ​തി​ന്​ സ​ഹാ​യി​ക​ളെ കൂ​ട്ടി​വേ​ണം എ​ത്താ​ൻ. ഇ​​ല്ലാ​ത്ത​വ​ർ താ​ഴ​ത്തെ നി​ല​യു​ടെ ത​റ​യി​ൽ ഇ​രു​ന്ന്​ ന​ര​കി​ക്കും. ആ​രും തി​രി​ഞ്ഞ്​ നോ​ക്കി​യെ​ന്ന്​ വ​രി​ല്ല. അ​വി​ടെ​യി​രി​ക്കാ​ൻ ക​സേ​ര​യെ വീ​ൽ​ചെ​യ​റോ ഒ​ന്നു​മി​ല്ല.

വി​വി​ധ​ത​ര​ത്തി​ലു​ള്ള ശാ​രീ​രി​ക വൈ​ക​ല്യം അ​നു​ഭ​വി​ക്കു​ന്ന​വ​ർ ഇ​വി​ടെ​യെ​ത്തി​യാ​ൽ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഓ​രോ ബ​ജ​റ്റി​ലും തു​ക വ​ക​യി​രു​ത്തു​മെ​ങ്കി​ലും എ​ല്ലാം ക​ട​ലാ​സി​ൽ ഒ​തു​ങ്ങു​ന്നു. 2024 -25 ലെ ​ബ​ജ​റ്റി​ൽ 50 ല​ക്ഷം രൂ​പ​യാ​ണ്​ വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. പൊ​തു​ഇ​ട​ങ്ങ​ൾ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ക്ക​ണ​മെ​ന്ന പ​ല ഉ​ത്ത​ര​വു​ക​ളും നി​ല​നി​ൽ​ക്കു​മ്പോ​ഴും ഇ​വ​രു​ടെ ക​ഷ്ട​പ്പാ​ട്​ തു​ട​രു​ന്നു. സൗ​ഹൃ​ദ ശു​ചി​മു​റി​ക​ൾ, ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​ർ​ക്ക്​ വീ​ൽ​ചെ​യ​റു​ക​ൾ, വാ​ക്കി​ങ് സ്റ്റി​ക്കു​ക​ൾ എ​ന്നി​വ​യും ഇ​വി​ടെ ഇ​ല്ല. ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ഒ​രു ജീ​വ​ന​ക്കാ​ര​ൻ ഇ​വി​ടെ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചാ​ലും വ​ല​യും. സാ​മൂ​ഹി​ക നീ​തി വ​കു​പ്പി​ന്‍റെ ബാ​രി​യ​ർ ഫ്രീ ​കേ​ര​ള പ​ദ്ധ​തി​യി​ലൂ​ടെ റാം​മ്പു​ക​ൾ, ലി​ഫ്റ്റു​ക​ൾ, ഭി​ന്ന​ശേ​ഷി​സൗ​ഹൃ​ദ വീ​ൽ​ചെ​യ​ർ പാ​ത​ക​ൾ, ടാ​ക് ടൈ​ലി​ക് ടൈ​ൽ​സ്, ഭി​ന്ന​ശേ​ഷി​സൗ​ഹൃ​ദ ടോ​യ്‌​ല​റ്റു​ക​ൾ തു​ട​ങ്ങി​യ​വ നി​ർ​മി​ച്ച് പൊ​തു​ഇ​ട​ങ്ങ​ൾ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ മാ​റ്റി​യെ​ടു​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും ജി​ല്ല​യി​ൽ പ​ല ഓ​ഫി​സു​ക​ളി​ലും ന​ട​പ്പാ​യി​ട്ടി​ല്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിപ സ്ഥിരീകരിച്ച മലപ്പുറം വളാഞ്ചേരി സ്വദേശിനിയുടെ സമ്പർക്ക പട്ടികയിൽ 58 പേർ

0
മലപ്പുറം : നിപ സ്ഥിരീകരിച്ച മലപ്പുറം വളാഞ്ചേരി സ്വദേശിനിയുടെ സമ്പർക്ക പട്ടികയിൽ...

പാകിസ്താനിലെ അഞ്ച് നഗരങ്ങളില്‍ സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്

0
കറാച്ചി: ഇസ്‌ലമാബാദും ലാഹോറും അടക്കം പാകിസ്താന്‍ നഗരങ്ങളില്‍ സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്....

ജമ്മു കശ്മീരിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി മുഖ്യമന്ത്രി ഒമർ അബ്ദുള്ള

0
ദില്ലി : ഭീകരാക്രമണത്തിൽ ജമ്മു കശ്മീരിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി...

മതിയായ കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്യുന്നത് മൗലികാവകാശ ലംഘനം : ഹൈക്കോടതി

0
കൊച്ചി: കേസന്വേഷണത്തിന്റെ ഭാഗമായി വ്യക്തികളെ മതിയായ കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്യുന്നത്...