പത്തനംതിട്ട : നഗരസഭാ വായനശാല ഓട്ടോമേറ്റഡ് സംവിധാനത്തിലേക്ക് മാറാനൊരുങ്ങുന്നു. വായനക്കാർക്ക് അലമാരകളിൽ തിരഞ്ഞ് സമയം കളയാതെ ആവശ്യമായ പുസ്തകങ്ങൾ എവിടെയുണ്ടെന്ന് കംപ്യൂട്ടറിൽ നിന്ന് മനസ്സിലാക്കാനാകുന്ന സൗകര്യമാണ് ആദ്യ ഘട്ടത്തിൽ ലഭ്യമാകുന്നത്. പുസ്തകങ്ങൾ, എഴുത്തുകാരൻ, പ്രസാധകൻ, വർഷം തുടങ്ങി എല്ലാ വിവരങ്ങളും ഉൾപ്പെടുത്തുന്നതിനാൽ കൃതികൾ തിരഞ്ഞെടുക്കാൻ എളുപ്പമാകും. 11 ലക്ഷം രൂപ ചെലവഴിച്ചാണ് നഗരസഭ നവീകരണം നടപ്പിലാക്കുന്നത്. മലയാളം ഇംഗ്ലിഷ് ഹിന്ദി ഭാഷകളിലായി ഏകദേശം 35,000 പുസ്തകങ്ങളാണ് നഗരസഭാ വായനശാലയിൽ ഉള്ളത്.
പുസ്തകങ്ങളുടെ വിശദാംശങ്ങൾ ഡേറ്റാബേസിലേക്ക് ഉൾപ്പെടുത്തുന്ന ജോലിയാണ് ഇപ്പോൾ നടന്നുവരുന്നത്. ലൈബ്രറി ഡിസൈനിങ്ങിൽ ഗവേഷകരായ വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ആദ്യഘട്ടം പൂർത്തിയായി പ്രവർത്തനമാരംഭിക്കുന്നതോടെ ജില്ലയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് വായനശാലയാകും നഗരസഭയിലേത്. ഒപ്പം പുസ്തകങ്ങൾക്ക് രാജ്യാന്തര തലത്തിൽ ഉപയോഗിക്കുന്ന ഡിഡിസി നമ്പറും ബുക്ക് നമ്പറും നൽകി ബാർകോഡ് പതിക്കും. തുടർന്ന് ഇവ നമ്പർ അനുസരിച്ച് നിശ്ചിത സ്ഥാനങ്ങളിൽ ക്രമീകരിക്കും.
ഇത് പൂർത്തിയായിക്കഴിഞ്ഞാൽ കോഹ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പ്രവർത്തനങ്ങൾ ആരംഭിക്കാനാകും. വായനക്കാരുടെ അംഗത്വ വിവരങ്ങൾ, എടുത്ത പുസ്തകങ്ങൾ തുടങ്ങിയ വിവരങ്ങളും സോഫ്റ്റ്‌വെയറിൽ സൂക്ഷിക്കാൻ കഴിയും. ഓരോരുത്തരുടെയും കൈവശമുള്ള പുസ്തകങ്ങളും ഇതിലൂടെ അറിയാൻ കഴിയും. നഗരസഭാ വായനശാല ഓട്ടോമേഷൻ പ്രവർത്തനങ്ങളുടെ ആദ്യഘട്ടം മൂന്ന് മാസത്തിനകം പൂർത്തിയാകും. വിവരങ്ങൾ വെബ്സൈറ്റ് വഴി പ്രസിദ്ധപ്പെടുത്തി പുസ്തകങ്ങളുടെ ലഭ്യത വിവരങ്ങൾ ഓൺലൈനിലൂടെ വായനക്കാരിലേക്ക് എത്തിക്കും. നിശ്ചിത ദൂരപരിധിയിൽ താമസിക്കുന്നവർക്ക് ഓൺലൈനിൽ ഓർഡർ ചെയ്യുന്ന പുസ്തകങ്ങൾ വീട്ടിലെത്തിക്കാനുള്ള സേവനവും തുടർന്നുള്ള ഘട്ടത്തിൽ ഒരുക്കുമെന്ന് നഗരസഭാ അധ്യക്ഷൻ ടി.സക്കീർ ഹുസൈൻ പറഞ്ഞു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]