പത്തനംതിട്ട : നഗരസഭയുടെ പുതിയ ബസ് സ്‌റ്റാന്‍ഡ് യാര്‍ഡിന്‍റെ നവീകരണത്തിനായി ടെന്‍ണ്ടര്‍ ക്ഷണിച്ചു. നാലുകോടി രൂപയോളം ചെലവ് പ്രതീക്ഷിക്കുന്ന പ്രവൃത്തി ആയതിനാല്‍ പ്രീ ക്വാളിഫിക്കേഷന്‍ രീതിയില്‍ മത്സര സ്വഭാവമുള്ള ടെന്‍ഡറുകളാണ് ക്ഷണിച്ചിട്ടുള്ളത്. 25 ആണ് ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി. പ്രീ ക്വാളിഫിക്കേഷന്‍ റെന്‍ഡറുകളുടെ പ്രധാന ഭാഗമെന്ന നിലയില്‍ 23 ന് പങ്കെടുക്കുന്ന കരാറുകാരുമായി കൂടിക്കാഴ്‌ച്ച നടത്തും. 27 ന് രാവിലെ ടെന്‍ണ്ടറുകള്‍ തുറക്കും. തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളേജ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് എസ്‌റ്റിമേറ്റ് തയ്യാറാക്കിയിട്ടുള്ളത്.
വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന ബസ് സ്‌റ്റാന്‍ഡ് യാര്‍ഡ് ബലപ്പെടുത്തുന്നതിനായി മാറി വന്ന ഭരണസമിതികള്‍ നടത്തിയ ശ്രമങ്ങള്‍ ഒന്നും വിജയം കണ്ടിരുന്നില്ല. നിലവിലെ ഭരണസമിതി അധികാരം ഏറ്റെടുത്തതിനു ശേഷം നടത്തിയ തുടര്‍ച്ചയായ ഇടപെടലുകള്‍ മൂലമാണ് ഇപ്പോള്‍ നിര്‍മ്മണ അനുമതി ലഭ്യമായത്. നിലവിലുള്ള യാര്‍ഡില്‍ നിന്നും 1.10 മീറ്റര്‍ ആഴത്തില്‍ മണ്ണ് നീക്കം ചെയ്‌ത് ഇന്ത്യന്‍ സ്‌റ്റാന്‍ഡേര്‍ഡ് സ്‌പെസിഫിക്കേഷന്‍ അനുസരിച്ച് ജിഎസ്‌പി, വെറ്റ് മിക്‌സ് എന്നിവ നിറച്ച് അതിനു മുകളില്‍ ഇന്റര്‍ലോക്ക് പാകി നവീകരിക്കുന്നതിനാണ് അടങ്കല്‍ തയ്യാറാക്കിയിട്ടുള്ളത്. ബസ് സ്‌റ്റാന്‍ഡിന്റെ നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം വരാത്ത വിധം രണ്ട് ഘട്ടങ്ങളായിട്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയെന്ന് ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ പറഞ്ഞു.