പത്തനംതിട്ട : പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രാജിയിലേക്ക്. വര്‍ഷങ്ങളായി ഈ ആശുപത്രിയില്‍ സേവനമനുഷ്ടിക്കുന്ന ചില ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ പലരും ഇതിനോടകം രാജിവെച്ചു. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍പ്പേര്‍ രാജിവെക്കുമെന്നാണ് സൂചന. മാനേജ്മെന്റിന്റെ പുതിയ ഭരണ പരിഷ്കാരങ്ങളുടെ ഭാഗമായി പുതിയ സി.ഇ.ഒ യെ ഇവിടെ നിയമിച്ചിരുന്നു. കോഴഞ്ചേരി, പത്തനംതിട്ട ആശുപത്രികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് കോയമ്പത്തൂര്‍ സ്വദേശിയായ ഇദ്ദേഹമാണ്. ഇവിടെ അഡ്മിനിസ്ട്രേറ്റര്‍ ആയിരുന്ന മിഥിലേഷിനെ യാതൊരു കാരണവും കൂടാതെ കോഴഞ്ചേരിയിലേക്ക് സ്ഥലം മാറ്റി. ഇദ്ദേഹം കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ ജോലിക്ക് കയറിയെങ്കിലും കഴിഞ്ഞദിവസം രാജിവെച്ചു. 2008 ല്‍ കോഴഞ്ചേരിയില്‍ ജോലിക്ക് കയറിയ ഇദ്ദേഹം 2014 മുതല്‍ പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയില്‍ അഡ്മിനിസ്ട്രേറ്റര്‍ ആയിരുന്നു.
കൂടാതെ പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലെ പ്രഗല്‍ഭനായ ഡോക്ടറും മെഡിക്കല്‍ സൂപ്രണ്ടും ആയിരുന്ന ഡോക്ടര്‍ ജെറി ജോണിനെ നിലവിലുള്ള തസ്തികയില്‍ നിന്നുംതരം താഴ്തി. 2010 മുതല്‍ ഇദ്ദേഹം ഇവിടെ സേവനം അനുഷ്ടിക്കുന്നു. 2014 ല്‍ മെഡിക്കല്‍ സൂപ്രണ്ട് ആയി. നിലവില്‍ ഡോക്ടര്‍ ജെറി ജോണ്‍ ഇവിടെ ഒരു ഡോക്ടര്‍ മാത്രമാണ്. ഇദ്ദേഹത്തിന്റെ ഭാര്യ ദീര്‍ഘകാലമായി ഇവിടുത്തെ റേഡിയോളജിസ്റ്റ് ആണ്. ഡോക്ടര്‍ ജെറി ജോണിനെ തരം താഴ്ത്തിയതില്‍ പ്രതിഷേധിച്ചുകൊണ്ട് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഒന്നാകെ രാജിക്ക് ഒരുങ്ങിയെങ്കിലും ഡോക്ടര്‍ ജെറി ജോണ്‍ എല്ലാവരെയും പിന്തിരിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇവരെല്ലാം ഇപ്പോള്‍ രാജിക്ക് ഒരുങ്ങുന്നതായാണ് വിവരം. ഇതിന്റെ തുടക്കമായി സീനിയര്‍ ഓര്‍ത്തോ സര്‍ജന്‍ ഡോക്ടര്‍ അജയ് ഇന്നലെ രാജി സമര്‍പ്പിച്ചു. എന്നാല്‍ മാനേജ്മെന്‍റ് ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഇദ്ദേഹത്തിന്റെ ഭാര്യയും ഇവിടെ ഡോക്ടര്‍ ആണ്. ഇവരും രാജിവെക്കുമെന്നാണ് വിവരം. ആശുപത്രി അധികൃതരെ ബന്ധപ്പെടുവാന്‍ ശ്രമിച്ചെങ്കിലും അവര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033