പത്തനംതിട്ട : മൈലപ്ര ഗ്രാമപഞ്ചായത്തിൽ സ്ത്രീ സംവരണ വാർഡുകൾ നിശ്ചയിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും നറുക്കെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. മൈലപ്ര ഗ്രാമപഞ്ചായത്തിലെ സെൻട്രൽ വാർഡ് തുടർച്ചയായി മൂന്നാം പ്രാവശ്യവും സംവരണ വാർഡായതിനെതിരെ വാർഡിലെ വോട്ടറും യുവമോർച്ചാ മുൻ ജില്ലാ സെക്രട്ടറിയുമായ ജയകൃഷ്ണൻ നൽകിയ ഹർജി പരിഗണിച്ചാണ് വീണ്ടും നറുക്കെടുപ്പ് നടത്താൻ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോടും ജില്ലാ കളക്ടറോടും നിർദേശിച്ചത്.
2010ൽ വനിതാസംവരണ വാർഡായിരുന്നു മൈലപ്ര സെൻട്രൽ അവാർഡ് കന്നാൽ 2015ൽ പട്ടികജാതി സംവരണ വാർഡായി മാറി. തുടർന്ന് ഇത്തവണ സംവരണ വാർഡ് നിശ്ചയിക്കുന്നതിനായി കളക്ടറേറ്റിൽ നടത്തിയ യോഗത്തിൽ വാർഡ് വീണ്ടും വനിതാസംവരണ വാർഡായി നിർണ്ണയിച്ചു. ബിജെപി പ്രതിനിധിയായി യോഗത്തിൽ പങ്കെടുത്ത അഡ്വക്കറ്റ് ലെസ്‌ലി ഡാനിൽ ജില്ലാ കളക്ടറുടെ നടപടി പഞ്ചായത്ത് രാജ് നിയമത്തിൽ ബന്ധപ്പെട്ട ചട്ടങ്ങൾ ഉദ്ധരിച്ചുകൊണ്ട് നടപടി ചോദ്യം ചെയ്തെങ്കിലും ജില്ലാ കലക്ടറോ മറ്റു അധികാരികളോ ഇത് ചെവിക്കൊണ്ടില്ല.
ഉത്തരവ് പുനപരിശോധിക്കണം വീണ്ടും സംവരണ വാർഡുകൾ നിശ്ചയിക്കണമെന്നും ആവശ്യമെങ്കിൽ മാർഗനിർദേശങ്ങളിൽ ഭേദഗതി വരുത്തണമെന്നും കാണിച്ച് ജയകൃഷ്ണൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടർക്കും മുൻപാകെ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. തുടർന്നാണ് ഇതിനെതിരെ അഡ്വക്കേറ്റ് അരുൺ സാമുവൽ മുഖേന യ ജയകൃഷ്ണൻ കേരള ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. സമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്ന കാലടി പഞ്ചായത്തിലേക്കും പാലാ മുനിസിപ്പാലിറ്റിയിലേയും നറുക്കെടുപ്പുകൾ വീണ്ടും നടത്തുവാൻ നിർദ്ദേശിച്ചു കൊണ്ട് ഹൈക്കോടതി നേരത്തെ ഉത്തരവായിരുന്നു ഇതോടെ മൈലപ്ര ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡ് ജനറൽ ഉണ്ടാക്കി പൂർണമായും 2, 8 ,11 വാർഡുകളിൽ ഒന്നു പുതുതായി നറുക്കെടുപ്പിലൂടെ സംവരണ വാർഡ് ആകുമെന്നും ഏതാണ്ട് ഉറപ്പായി.