പത്തനംതിട്ട : പത്തനംതിട്ട നിവാസികളുടെ ചിരകാല അഭിലാഷമായ പത്തനംതിട്ട താലൂക്ക് രൂപീകരിക്കണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് കെ ആർ ഡി എസ് എ പത്തനംതിട്ട ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. തിരുവല്ലയിൽ നടന്ന സംഘടനയുടെ രണ്ടാം ദിവസം പ്രതിനിധി സമ്മേളനം ജോയിൻറ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ ഉദ്ഘാടനം ചെയ്തു. കെ ആർ .ഡി .എസ് എ സംസ്ഥാന ജനറൽ സെക്രട്ടറി സഖാവ് എം എം നജീം സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡൻറ് ആർ രാജീവ് അധ്യക്ഷതവഹിച്ച യോഗത്തിൽ സംഘാടക സമിതി കൺവീനർ സഖാവ് മഹേഷ് ബി സ്വാഗതം ചെയ്തു. ജില്ലാ സെക്രട്ടറി സഖാവ് പിഎസ് മനോജ് കുമാർ പ്രവർത്തനം റിപ്പോർട്ടും ട്രഷറർ ശ്രീ അനിൽകുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. . കെ ആർ ഡി എസ് എ യുടെ മുൻ സംസ്ഥാന പ്രസിഡൻറ് സഖാവ് ജി ജയകുമാർ സംസ്ഥാന നേതാക്കളായിരുന്ന തുളസീധരൻ നായർ , സരള എം കെ എന്നിവരെ സമ്മേളനം ആദരിച്ചു.
സംഘടന നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പതിനെട്ടാം തീയതി രാവിലെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രഭാതഭക്ഷണം വിതരണം ജോയിൻ കൗൺസിൽ ജില്ലാ സെക്രട്ടറി സഖാവ് ജി അഖിൽ ഉദ്ഘാടനം ചെയ്തു. ജോയിൻറ് കൗൺസിൽസംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ രമേശ് , സംസ്ഥാന ട്രഷറർ സ ജെ ഹരിദാസ് ,ജോയിൻറ് കൗൺസിൽ ജില്ലാ സെക്രട്ടറി സഖാവ് ജി അഖിൽ,കെ ആർ ഡി എസ് എ സംസ്ഥാന സെക്രട്ടറിയേറ്റ് . അംഗം സഎം ജെ ബെന്നി മോൻ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. സഖാവ് സി കെ സജീവ് കുമാറിനെ പ്രസിഡന്റായും സഖാവ് മഹേഷ് ബി യെ സെക്രട്ടറിയായും സഖാവ് സിന്ധു പിള്ളയെ ട്രഷററായും സഖാവ് മുരളീകൃഷ്ണൻ , സഖാവ് കവിത എസ് എന്നിവർ വൈസ് പ്രസിഡണ്ടുമാരായും സഖാവ് ഷിബുലാൽ സഖാവ് അനിൽകുമാർ എം എന്നിവർ ജോയിൻ സെക്രട്ടറിമാരായുള്ള 21 അംഗ ജില്ലാ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.
പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോർട്ടലുകളിൽ ഒന്നായ പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം. ഗൂഗിൾ മലയാളത്തിൽ ടൈപ്പ് ചെയ്ത വാർത്തയോടൊപ്പം ഉചിതമായ ചിത്രവും നൽകേണ്ടതാണ്. വാർത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നൽകണം. പത്രത്തിൽ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതല്ല. വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയൽ ബോർഡിൽ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാർത്തകളും വിവരങ്ങളും ചീഫ് എഡിറ്റർക്ക് കൈമാറാം. ഇൻഫോർമറെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റർ – 94473 66263, 85471 98263, 0468 2333033