പത്തനംതിട്ട : നെഹ്റു യുവ കേന്ദ്രയും നാഷണൽ ഫിലിം അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര ഷോർട്ട് ഫിലിം, ഡോക്യൂമെന്ററി ഫിലിം ഫെസ്റ്റിവലിൽ (2023) പത്തനംതിട്ട ടൗൺ, കുലശേഖര പതിയിലെ ഡോ. വഹീദാ റഹ്മാൻ, പബ്ലിക് ഹെൽത്ത് അവയർനസിനായി അവതരിപ്പിച്ച രണ്ട് ആരോഗ്യ വ്ലോഗുകൾക്കും ഭർത്താവ് അനസ് പത്തനംതിട്ട സംവിധാനം ചെയ്തു നായകനായി അഭിനയിച്ച ‘ഒരു നിറകൺ ചിരിയിൽ’ എന്ന ഷോർട്ട് ഫിലിംമിന് എക്സലൻസ് അവാർഡും ലഭിച്ചു.
തിരുവനന്തപുരം ഭാരത് ഭവനിൽ ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വെച്ച് ഇരുവരും അവാർഡ് സ്വീകരിച്ചു. ചടങ്ങിൽ പന്തളം സുധാകരൻ, ഡോ. ജി എസ് പ്രദീപ്, നെഹ്രൂ യുവ കേന്ദ്ര ഡയറക്ടർ ശ്രീ കുഞ്ഞഹമ്മദ്, നടി ശ്രീമതി രാജി മേനോൻ, നടൻ ശ്രീ അയിരൂർ മോഹനൻ, ശ്രീ പൂഴനാട് ഗോപൻ, ഡോ. ആർ എസ് പ്രദീപ് ഡോ. ഷാഹുൽ ഹമീദ് തുടങ്ങിയവർ ആശംസകൾ നേർന്നു.
ഡോ. വഹീദാ റഹ്മാൻ സംസ്ഥാന ഗവൺെൻറിൻറെ ഏറ്റവും മികച്ച ഗവർമെൻ്റ് ആയുർവേദ ഡോക്ടർക്കുള്ള ‘ ചരക അവാർഡ് കരസ്ഥമാക്കിയതാണ്. അനസ് പത്തനംതിട്ട തന്നെയാണ് ആ രണ്ടു വ്ലോഗുകളും നിർമ്മിച്ചതും സംവിധാനം ചെയ്തതും.
ഒരു അധ്യാപകൻ, ഒരു മകൻ, ഒരു പിതാവ് ഇവരൊക്കെ എങ്ങനെയായിരിക്കണം എന്ന ആശയമാണ് ഷോർട് ഫിലിം മുഖേന അനസ് പത്തനംതിട്ട പകരുവാൻ ശ്രമിച്ചത്. സ്ക്രിപ്റ്റ് തട്ട സ്വദേശിയും പ്രവാസിയും അധ്യാപകനുമായ എൻ സനിൽകുമാർ. ഛായാഗ്രഹണം ശ്രീ പ്രിൻസ് മാത്യൂസ് കിഴവള്ളൂർ. ഇതേ ചിത്രത്തിന് അനസ് പത്തനംതിട്ടയ്ക്ക് ലഭിക്കുന്ന അഞ്ചാമത്തെ അവാർഡ് ആണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033