പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ ഓഗസ്റ്റ് എട്ട്, ഒൻപത് തീയതികളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
മുൻകരുതലിന്റെ ഭാഗമായി പ്രളയ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെ ഉടനെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാൻ തഹസിൽദാർമാരെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടർ പി.ബി.നൂഹ് അറിയിച്ചു. ദുരന്തസാധ്യതാ മേഖലകളിൽ ഉള്ളവർ കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ച് സജ്ജീകരിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അടിയന്തരമായി മാറണം. മലയോര മേഖലകളിലൂടെയുള്ള യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു