കൊച്ചി : ചികിത്സാ പിഴവിന് പരാതി നല്‍കിയപ്പോള്‍ ചികിത്സിച്ച ഡോക്ടറുടെ പേര് ഒഴിവാക്കി ആശുപത്രി. അമ്മയെ ചികിത്സിച്ച ഡോക്ടര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മകള്‍ പോലീസില്‍ പരാതിപ്പെട്ടതോടെ ചികിത്സിച്ചത് ഹൗസ് സര്‍ജനായ താത്ക്കാലിക ഡോക്ടറാണെന്ന് പറഞ്ഞ് ആശുപത്രി കയ്യൊഴിഞ്ഞു. എറണാകുളം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച സുശീലാദേവിയുടെ മകള്‍ സുചിത്രയാണ് ഡോക്ടര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്.
കഴിഞ്ഞ എപ്രിൽ 3 നാണ് ആലുവ ദേശം സ്വദേശി സുശീലാദേവി ചികിത്സയിലിരിക്കെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ചികിത്സ പിഴവാണ് അമ്മയുടെ മരണത്തിന് കാരണമെന്ന സംശയത്തില്‍ മകള്‍ സുചിത്ര നിയമ നടപടികളിലേക്ക് നീങ്ങി. ഇതിന്‍റെ ഭാഗമായി വിവരാവകാശ നിയമ പ്രകാരം അമ്മയെ ചികിത്സിച്ച ഡോക്ടര്‍മാരുടെ പേര് വിവരങ്ങള്‍ രേഖാമൂലം ആശുപത്രിയില്‍ നിന്ന് സുചിത്ര വാങ്ങി. കിട്ടിയ ആറ് ഡോക്ടര്‍മാരുടെ പട്ടികയില്‍ പക്ഷേ അമ്മയെ ചികിത്സിച്ച ഡോ. ഷിജാസിന്‍റെ പേര് മാത്രമില്ല. സുശീല ദേവിയുടെ ചികിത്സാ രേഖകളിലെല്ലാം ഒപ്പിട്ടിരിക്കുന്നത് ഡോ. ഷിജാസാണ്. ആശുപത്രിയില്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെയാെരു ഡോക്ടര്‍ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്.
പരാതിയില്‍ മൊഴി കൊടുക്കാൻ എത്തിയ തന്നെ കളമശേരി പോലീസ് മദ്യക്കുപ്പിയൊക്കെയുള്ള ഇടുങ്ങിയ ഒരു മുറിയിലേക്കാണ് വിളിച്ച് വരുത്തിയതെന്ന് സുചിത്ര പറഞ്ഞു. പോലീസ് സ്റ്റേഷന്‍റെ മുറിക്കകത്ത് മദ്യക്കുപ്പി സൂക്ഷിച്ചതും പരാതിക്കാരിയോട് മോശമായി പെരുമാറിയതും പുറത്തറിഞ്ഞതോടെ സംഭവത്തില്‍ പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം സുചിത്രയുടെ അമ്മ സുശീലദേവിയെ ചികിത്സിച്ച ഡോ. ഷിജാസ് ആശുപത്രിയിലെ ഹൗസ് സര്‍ജ്ജനാണെന്നും അദ്ദേഹം സ്ഥിരം ഡോക്ടര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടില്ലെന്നുമാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്‍റെ വിശദീകരണം.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]