കൊച്ചി : ചികിത്സയ്ക്ക് എത്തിയ രോഗിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ എറണാകുളം കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെ 15 ജീവനക്കാരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ രോഗിയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇതോടെയാണ് ജീവനക്കാര്‍ ക്വാറന്റൈനില്‍ പോയത്.
കടവന്ത്രയിലെ ഫ്ലാറ്റിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇയാളുമായി പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെയെല്ലാം ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.