Wednesday, July 2, 2025 6:28 pm

കോട്ടയം ജില്ലയിൽ പട്ടയമേള 22ന് ; വിതരണം ചെയ്യുന്നത് 1210 പട്ടയങ്ങൾ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ഫെബ്രുവരി 22 നു  നടക്കുന്ന പട്ടയമേളയിൽ ജില്ലയിൽ വിതരണം ചെയ്യുന്നത് 1210 പട്ടയങ്ങൾ. ഏറ്റവും കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്യുന്നത് കാഞ്ഞിരപ്പള്ളി താലൂക്കിലാണ്. 800 പമ്പാവാലി-എയ്ഞ്ചൽവാലി പട്ടയങ്ങളാണ് കാഞ്ഞിരപ്പള്ളി താലൂക്കിൽ വിതരണം ചെയ്യുന്നത്. ആകെ 807 പട്ടയങ്ങൾ താലൂക്കിൽ വിതരണം ചെയ്യും. കോട്ടയം താലൂക്കിൽ 122 പട്ടയങ്ങളും മീനച്ചിൽ താലൂക്കിൽ 210 പട്ടയങ്ങളും ചങ്ങനാശേരി താലൂക്കിൽ 34 പട്ടയങ്ങളും വൈക്കം താലൂക്കിൽ 40 പട്ടയങ്ങളും വിതരണം ചെയ്യും. ഭൂരഹിതരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംസ്ഥാനസർക്കാർ രൂപീകരിച്ച പട്ടയമിഷനും അതിന്റെ ഭാഗമായ പട്ടയ അസംബ്‌ളികളും ഓരോ മണ്ഡലത്തിലെയും ഭൂരഹിതരെ കണ്ടെത്തി അവരുടെ പ്രശ്‌നങ്ങൾ പരിഹരിച്ചുവരികയാണ്. ഭൂരഹിതരില്ലാത്ത കേരളം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടരവർഷം കൊണ്ട് ഒന്നരലക്ഷം പട്ടയം എന്ന ചരിത്രനേട്ടത്തിന്റെ അരികിലാണ് റവന്യൂവകുപ്പ്. ഇതിന്റെ ഭാഗമായി മുപ്പതിനായിരത്തോളം പട്ടയങ്ങളും ഇപ്പോൾ വിതരണത്തിന് തയാറായിരിക്കുകയാണ്.

പട്ടയവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 22ന് ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ നിർവഹിക്കും. റവന്യൂ-ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിനുശേഷം കോട്ടയം കെ.പി.എസ്. മേനോൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ കോട്ടയം ജില്ലയിലെ പട്ടയവിതരണം സഹകരണ-തുറമുഖവകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, എം.പിമാരായ തോമസ് ചാഴികാടൻ, ആന്റോ ആന്റണി, കൊടിക്കുന്നേൽ സുരേഷ്, ജോസ് കെ. മാണി, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, ജോബ് മൈക്കിൾ, സി.കെ. ആശ, സെബാസ്റ്റിയൻ കുളത്തുങ്കൽ, മോൻസ് ജോസഫ്, മാണി സി. കാപ്പൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയൻ, നഗരസഭാംഗം സിൻസി പാറയിൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.വി. റസൽ, വി.ബി. ബിനു, നാട്ടകം സുരേഷ്, ലോപ്പസ് മാത്യൂ, എം.വി. കുര്യൻ, ബെന്നി മൈലാട്ടൂർ, ഔസേപ്പച്ചൻ തകിടിയേൽ, ജിയാഷ് കരീം, സാജൻ ആലക്കളം, മാത്യൂസ് ജോർജ്, ലിജിൻ ലാൽ, അസീസ് ബഡായി, സജി മഞ്ഞക്കടമ്പിൽ, സണ്ണി തോമസ്, ടോമി വേദഗിരി, നീണ്ടൂർ പ്രകാശ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അഹമ്മദാബാദ് വിമാന അപകടത്തിന് കാരണം ഒരേസമയം രണ്ട് എഞ്ചിനുകളും തകരാറിലായതെന്ന് പ്രാഥമിക നിഗമനം

0
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തിന് കാരണം ഒരേസമയം രണ്ട് എഞ്ചിനുകളും തകരാറിലായതെന്ന്...

എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ചികിത്സ പിഴവെന്ന് പരാതി

0
കൊച്ചി : എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ചികിത്സ പിഴവ് പരാതി. പ്രസവ...

ഭക്ഷ്യസുരക്ഷാ പരിശോധന : 48 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് – പേര് ഞങ്ങള്‍ പറയൂല്ല

0
പത്തനംതിട്ട : ആരോഗ്യ വകുപ്പിന്റേയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റേയും സംയുക്ത പരിശോധനയില്‍ ജില്ലയിലെ...

തിരുവനന്തപുരം കണ്ടല ഫാർമസി കോളജിൽ വിദ്യാർഥി പ്രതിഷേധം

0
തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല ഫാർമസി കോളജിൽ വിദ്യാർഥി പ്രതിഷേധം. വിദ്യാർഥികൾ ഉന്നയിച്ച...