Monday, April 21, 2025 6:10 am

6324 പേര്‍ക്ക് പട്ടയം നല്‍കുന്നതിന് നടപടി പുരോഗമിക്കുന്നു : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി, റാന്നി, മല്ലപ്പള്ളി താലൂക്കുകളിലായി 6324 പേര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നടത്തിയ ജില്ലാതല പട്ടയ വിതരണം പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഇക്കാര്യത്തില്‍ എംഎല്‍എമാരുടെയും ജില്ലാ കളക്ടറുടെയും ഭാഗത്ത് നിന്നും വളരെ കൃത്യമായ പരിശ്രമം നടന്നുവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി 13500 ല്‍ അധികം പട്ടയമാണ് സംസ്ഥാനത്ത് വിതരണം ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ ചുമതലയേറ്റ ശേഷം 100 ദിവസങ്ങളിലായി വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് സമയബന്ധിതമായി പൂര്‍ത്തിയാക്കി വരുകയാണ്. അടുത്ത 100 ദിവസങ്ങളില്‍ എന്തൊക്കെ പ്രവര്‍ത്തികള്‍ ചെയ്യണം എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിച്ചു കഴിഞ്ഞു. എല്ലാ വകുപ്പുകളും വളരെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചാണ് മുന്നോട്ട് പോകുന്നത്. 12000 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കണമെന്ന് ലക്ഷ്യം വെച്ച സ്ഥാനത്താണ് ഇപ്പോള്‍ 13500ല്‍ അധികം പട്ടയം നല്‍കിയതെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആദ്യ സര്‍ക്കാരിന്റെ കാലത്തെ വിവിധ മിഷനുകളായ ആര്‍ദ്രം, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ലൈഫ് തുടങ്ങിയവയില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തി സൂക്ഷ്മമായി നടത്താനാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ അടൂരില്‍ നിയോ നേറ്റല്‍ കെയര്‍ ആരംഭിച്ചു. അടുത്ത അഞ്ച് വര്‍ഷം ഈ മിഷനുകളുടെ ഭാഗമായി എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നത് സംബന്ധിച്ച് കൃത്യമായ ആലോചന സംസ്ഥാന തലത്തില്‍ നടന്നിട്ടുണ്ട്. ജില്ലാ തലത്തില്‍ കൂടി ഇതിന്റെ ആസൂത്രണം നിര്‍വഹിക്കും.

തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടുകൂടി കൂടുതല്‍ ആളുകളിലേക്ക് ജനകീയ പങ്കാളിത്തം ഉറപ്പാക്കി മുന്നോട്ട് പോകുന്നതിനുള്ള പരിശ്രമമാണ് നടത്തുന്നത്. എല്ലാവര്‍ക്കും ഭൂമി, എല്ലാവര്‍ക്കും വീട്, അതോടൊപ്പം തന്നെ വാതില്‍പ്പടി സേവനങ്ങള്‍ എന്നിവ യാഥാര്‍ഥ്യമായിരിക്കുകയാണ്. ജനങ്ങള്‍ക്കുള്ള സേവനം അവരുടെ കൈകളില്‍ എത്തി നില്‍ക്കുന്നു. സര്‍ക്കാര്‍ ഓഫീസുകളിലേക്ക് വന്ന് ബുദ്ധിമുട്ടേണ്ട സാഹചര്യം ഒഴിവാക്കുന്നതിനുള്ള പുനഃക്രമീകരണമാണ് സര്‍ക്കാര്‍ നടത്തുന്നത്.

ജില്ലയില്‍ ആകെ 55 പട്ടയമാണ് വിതരണം ചെയ്തത്. കോഴഞ്ചേരി താലൂക്ക് തല പട്ടയ വിതരണമാണ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നത്. അഞ്ച് മുനിസിപ്പല്‍ പട്ടയവും ആറ് എല്‍.ടി പട്ടയം ഉള്‍പ്പെടെ 11 പട്ടയമാണ് കോഴഞ്ചേരി താലൂക്കിന്റെ പരിധിയില്‍ വിതരണം ചെയ്തത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, എഡിഎം അലക്‌സ് പി. തോമസ്, അസിസ്റ്റന്‍ഡ് കളക്ടര്‍ സന്ദീപ് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍, എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ പി.ആര്‍. ഷൈന്‍, കോഴഞ്ചേരി തഹസീല്‍ദാര്‍ കെ. ഓമനക്കുട്ടന്‍, എല്‍.ആര്‍ തഹസീല്‍ദാര്‍ ബി.എസ് വിജയകുമാര്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍ ബി. ബാബുലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഐപിഎൽ ; പഞ്ചാബിനെ ഏഴ് വിക്കറ്റിന് തകർത്ത് ബെംഗളൂരു

0
മുല്ലാൻപൂർ: വിരാട് കോഹ്‌ലി മുന്നിൽനിന്നു നയിച്ച മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്...

ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൊച്ചിയിൽ ഇന്ന് നിർണായക യോഗങ്ങള്‍

0
കൊച്ചി : ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൊച്ചിയിൽ ഇന്ന്...

സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രെ നി​ശ്ശ​ബ്ദ​രാ​ക്കാ​നും വ​രു​തി​യി​ൽ നി​ർ​ത്താ​നു​മു​ള്ള ബി.​ജെ.​പി ത​ന്ത്ര​മാ​ണ് ക​ണ്ട​തെന്ന് പ്ര​തി​പ​ക്ഷം

0
ന്യൂ​ഡ​ൽ​ഹി : ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​റി​ന്റെ ഭ​ര​ണ​ഘ​ട​ന​വി​രു​ദ്ധ​മാ​യ ര​ണ്ട് വി​വാ​ദ ന​ട​പ​ടി​ക​ൾ...