Wednesday, July 2, 2025 7:17 pm

ജില്ലയിലെ വനഭൂമി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉന്നതതല യോഗം ചേരും : മന്ത്രി കെ. രാജന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ജില്ലയിലെ വനഭൂമി സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഉന്നതതലയോഗം ജൂണില്‍ ചേരുമെന്ന് റവന്യുമന്ത്രി കെ. രാജന്‍ പറഞ്ഞു. മന്ത്രിസഭാ വാര്‍ഷികത്തിന്റെയും രണ്ടാമത് നൂറുദിന കര്‍മ്മ പരിപാടിയുടെയും ഭാഗമായി നടത്തിയ പട്ടയമേള പത്തനംതിട്ട സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വനഭൂമിയുമായി ബന്ധപ്പെട്ട് ഏറെ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന ജില്ലയാണ് പത്തനംതിട്ട. അത്തരം പ്രശ്നങ്ങളുടെ പരിഹാരത്തിനായി റവന്യു-വനംവകുപ്പ് ഉദ്യോഗസ്ഥരെയും ജില്ലയിലെ എംഎല്‍എമാരെയും ഉള്‍പ്പെടുത്തി ആരോഗ്യമന്ത്രി വീണാജോര്‍ജിന്റെ സാന്നിധ്യത്തിലായിരിക്കും ഉന്നതതലയോഗം ചേരുക. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ. എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുദ്രാവാക്യത്തില്‍ അധിഷ്ഠിതമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അര്‍ഹതയുള്ളവരെ ഭൂമിയുടെ ഉടമകളാക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. അതിനോടൊപ്പം തന്നെ  അനര്‍ഹമായി ഭൂമി കൈവശം വെച്ചിരിക്കുന്നവരില്‍ നിന്ന് അത് തിരിച്ച് പിടിക്കാനുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിക്കും. കൂടാതെ റവന്യു വകുപ്പിന്റെ എല്ലാ സേവനങ്ങളും ഓണ്‍ലൈനാക്കുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ ജില്ലയെ ഇ-ജില്ലയാക്കുമെന്നും മന്ത്രി പറഞ്ഞു.

ആധാറും തണ്ടപ്പേരും പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് യുണിക്ക് തണ്ടപ്പേര് സിസ്റ്റവും അധികഭൂമി രേഖയാക്കി ഭൂപ്രശ്നങ്ങള്‍ക്ക് ആത്യന്തികമായ പരിഹാരം കാണുന്നതിനായി സെറ്റില്‍മെന്റ് ആക്ടും കേരളത്തില്‍ നടപ്പാക്കും. മാത്രമല്ല ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ കേരളത്തിലെ മുഴുവന്‍ വില്ലേജുകളും ഡിജിറ്റല്‍ ഭൂസര്‍വേ ചെയ്യുകയെന്ന അതിനൂതന പ്രക്രിയയിലാണ് റവന്യു വകുപ്പ്. വരുന്ന നാല് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനമെമ്പാടും ഭൂസര്‍വേ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സാധാരണക്കാരന് ഒരു ചെറിയ നിയമപ്രശ്നം കൊണ്ടു പോലും പട്ടയം കിട്ടാതെ വരുന്ന അനുഭവങ്ങള്‍ ഉണ്ടാകാന്‍ അനുവദിക്കില്ലെന്നും റവന്യു മന്ത്രി പറഞ്ഞു.

എല്ലാ സേവനങ്ങളും ജനസൗഹൃദമാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ജനങ്ങളുടെ സര്‍ക്കാരാണ് ഇത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രധാന കര്‍മപരിപാടികളിലൊന്നാണ് പട്ടയവിതരണം. പല കാരണങ്ങള്‍ കൊണ്ട് പട്ടയം ലഭിക്കാന്‍ കാലതാമസം നേരിട്ട കുടുംബങ്ങളാണ് ഇന്ന് ഭൂമിയുടെ അവകാശികളായി മാറുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലയും സംസ്ഥാനവും ഇക്കാര്യത്തില്‍ ഒരുമിച്ച് കൈകോര്‍ത്തതിന്റെ ഫലമാണ് ഇതെന്നും പട്ടയപ്രശ്ന പരിഹാരത്തിന് സര്‍ക്കാരിന്റെ ചടുലമായ ഇടപെടലുകളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൂടാതെ റവന്യുവകുപ്പിനെ സ്മാര്‍ട്ട് ഓഫീസുകളാക്കി സമയബന്ധിതമായി മാറ്റാനുള്ള ത്വരിത പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ചടങ്ങില്‍, 2018ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് നിര്‍മിച്ച് നല്‍കിയിട്ടുള്ള ആറു വീടുകളുടെ താക്കോല്‍ദാനം നടത്തി. റാന്നി താലൂക്കില്‍ 82 എല്‍എ പട്ടയങ്ങളും 9 എല്‍റ്റി പട്ടയങ്ങളും ഉള്‍പ്പെടെ ആകെ 91 പട്ടയങ്ങളാണ് വിതരണം ചെയ്തത്. തിരുവല്ല താലൂക്കില്‍ 21 എല്‍എ പട്ടയങ്ങളും 24 എല്‍റ്റി പട്ടയങ്ങളും ഉള്‍പ്പെടെ ആകെ 45 പട്ടയങ്ങളാണ് വിതരണം ചെയ്തത്. കോന്നി താലൂക്കില്‍  39 എല്‍എ പട്ടയങ്ങളും 12 എല്‍റ്റി പട്ടയങ്ങളും ഉള്‍പ്പെടെ ആകെ 51 പട്ടയങ്ങളാണ് വിതരണം ചെയ്തത്. മല്ലപ്പള്ളി താലൂക്കില്‍ 22 എല്‍എ പട്ടയങ്ങളും 8 എല്‍റ്റി പട്ടയങ്ങളും ഉള്‍പ്പെടെ ആകെ 30 പട്ടയങ്ങളാണ് വിതരണം ചെയ്തത്.

പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഫയലുകളുടെ തല്‍സ്ഥിതി എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്ന തരത്തില്‍ പത്തനംതിട്ട ജില്ലയിലെ കളക്ടറേറ്റ്, അടൂര്‍, തിരുവല്ല റവന്യു ഡിവിഷണല്‍ ഓഫീസുകള്‍, പത്തനംതിട്ട എല്‍.എ (ജനറല്‍) സ്പെഷ്യല്‍ തഹസീല്‍ദാരുടെ കാര്യാലയം, റാന്നി, കോന്നി, മല്ലപ്പള്ളി താലൂക്ക് ഓഫീസുകള്‍, ഈ താലൂക്കുകളുടെ പരിധിയിലുള്ള 33 വില്ലേജ് ഓഫീസുകളിലും ഇ-ഓഫീസ് പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ആരോഗ്യമന്ത്രി വീണാജോര്‍ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.സക്കീര്‍ ഹുസൈന്‍, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രാജു നെടുവംപുറം, ജനതാദള്‍ എസ് ജില്ലാ പ്രസിഡന്റ് അലക്സ് കണ്ണമ്മല, എന്‍സിപി ജില്ലാ പ്രസിഡന്റ് എം.മുഹമ്മദ് സാലി, കേരള കോണ്‍ഗ്രസ് എസ് ജില്ലാ പ്രസിഡന്റ് ബി.ഷാഹുല്‍ ഹമീദ്, ഇന്ത്യന്‍ നാഷണല്‍ ലീഗ് ജില്ലാ പ്രസിഡന്റ് നിസാര്‍ നൂര്‍മഹല്‍, എഡിഎം അലക്സ് പി. തോമസ് എന്നിവര്‍ പങ്കെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളം സർവകലാശാല രജിസ്ട്രാർക്കെതിരെ വൈസ് ചാൻസിലർ നടത്തിയിരിക്കുന്നത് ഗുരുതര അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ...

0
തിരുവനന്തപുരം: ഭാരതാംബ വിഷയത്തിൽ കേരളം സർവകലാശാല രജിസ്ട്രാർക്കെതിരെ വൈസ് ചാൻസിലർ നടത്തിയിരിക്കുന്നത്...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

0
കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി....

പന്തളം നഗരസഭയിലെ റോഡുകളുടെ ശോചന്യാവസ്ഥ അടിയന്തിരമായി പരിഹരിക്കണം ; കോണ്‍ഗ്രസ് പരാതി നല്‍കി

0
പന്തളം: പന്തളം നഗരസഭയിലെ റോഡുകളുടെ ശോചന്യാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇരുപത്തിയാറാം വാർഡ്...

ഹാർമൻ കമ്പനിയുടെ 4500 രൂപ വിലയുള്ള ഹെഡ്സെറ്റിന് തകരാർ – 19500 രൂപ നൽകുവാൻ...

0
തൃശൂർ : 4500 രൂപയുടെ ഹെഡ്സെറ്റിന് തകരാർ, 19500 രൂപ നൽകുവാൻ...