പത്തനംതിട്ട : കവിതാ ഭവനില്‍ സന്തോഷത്തിന്റെ നിമിഷങ്ങളാണ്. കോന്നി താലൂക്കിലെ കലഞ്ഞൂര്‍ വില്ലേജിലെ കവിത ഭവനില്‍ ഉത്തമനും കമലമ്മക്കും 33 സെന്റ് വസ്തുവിന് പട്ടയം ലഭ്യമായി. 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇടത് കാല്‍ മുറിച്ചു മാറ്റിയ ഉത്തമന് അര്‍ഹതപ്പെട്ട പട്ടയം ലഭിക്കുമോ എന്ന് പലപ്പോഴും ആശങ്കയുണ്ടായിരുന്നു.
എന്നാല്‍ എല്ലാവര്‍ക്കും ഭൂമി എല്ലാം ഭൂമിക്കും രേഖ എന്ന വലിയ സ്വപ്നത്തിന്റെ ഭാഗമായ ഒരു സര്‍ക്കാര്‍ നിലകൊള്ളുമ്പോള്‍ തങ്ങള്‍ക്ക് അവകാശപ്പെട്ട മണ്ണ് അന്യാധീനപ്പെട്ട് പോകില്ല എന്ന് ഉത്തമനും കുടുംബത്തിനും വലിയ പ്രതീക്ഷയുണ്ടായിരുന്നു. ഉത്തമന്റെയും കമലമ്മയുടെയും കാത്തിരിപ്പിന് ശുഭകരമായ ഫലമാണ് പട്ടയം ലഭിച്ചതിലൂടെ ഉണ്ടായിരിക്കുന്നത്.