തിരുവനന്തപുരo : ഓംപ്രകാശിന്‍റെ കൂട്ടാളികള്‍ കീഴടങ്ങിയത് സി.പി.ഐ നേതാവിന്‍റെ വീട്ടില്‍ പോലീസ് പരിശോധനക്കെത്തുമെന്ന് ഉറപ്പായതോടെ. പാറ്റൂര്‍ ആക്രമണക്കേസിലെ ഒന്നാം പ്രതി സി.പി.ഐ നേതാവിന്‍റെ ബന്ധുവിനെ ഒളിവിലിരുന്ന് ഫോണ്‍ വിളിച്ചെന്ന് വ്യക്തമായതോടെയാണ് വീട്ടില്‍ കയറി പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചത്. ഇത് രാഷ്ട്രീയ നേതാക്കള്‍ അറിഞ്ഞതിന് പിന്നാലെ കീഴടങ്ങാന്‍ തയാറെന്ന് പ്രതികള്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെ ഗുണ്ടകളെ പിടിക്കാനുള്ള പോലീസിന്‍റെ ഈ നീക്കവും ചോര്‍ന്നെന്ന് ഉറപ്പായി. പതിനാല് ദിവസം ഒളിവില്‍ കഴിഞ്ഞ ഓംപ്രകാശിന്‍റെ നാല് കൂട്ടാളികള്‍ ശനിയാഴ്ച രാവിലെയാണ് വഞ്ചിയൂരിലെ കോടതിയില്‍ കീഴടങ്ങിയത്. ആ കീഴടങ്ങലിന് പിന്നിലെ തിരക്കഥ ഇങ്ങനെയാണ്.
ഓപ്പറേഷന്‍ ബ്ളാക് ബേര്‍ഡ്സ് അഥവാ കറുത്തപക്ഷികള്‍ ഇതായിരുന്നു ഓംപ്രകാശിനെയും കൂട്ടാളികളെയും പിടിക്കാനുള്ള പോലീസ് പദ്ധതിയൂടെ പേര്. ആദ്യ ദിവസങ്ങളില്‍ മുഖ്യപ്രതികള്‍ എവിടെയെന്ന് ഒരു തുമ്പും ലഭിച്ചില്ല. അങ്ങനെ വലയുമ്പോഴാണ് സെക്രട്ടേറിയറ്റിലെ ജീവനക്കാരിയുടെയും തലസ്ഥാനത്തെ സി.പി.ഐ നേതാവിന്‍റെയും ബന്ധുവിനെയും ഒന്നാം പ്രതി ആരിഫ് വീഡിയോ കോള്‍ ചെയ്യുന്നതായി വിവരം ലഭിച്ചത്.
18 ാം തീയതി രാവിലെ പോലീസ് സെക്രട്ടേറിയറ്റ് ജീവനക്കാരിയുടെ വീട്ടില്‍ കയറി ഫോണ്‍ കസ്റ്റഡിയിലെടുത്തു. അതിലൂടെ പ്രതികളുടെ താവളം ഊട്ടിയെന്ന് കണ്ടെത്തി. തൊട്ടുപിന്നാലെ പോലീസ് സംഘം ഊട്ടിയിലേക്ക്. പക്ഷേ പ്രതികള്‍ സേലത്തേക്ക് കടന്നു. പോലീസ് അവിടെയെത്തിയപ്പോള്‍ പ്രതികള്‍ തൃച്ചിയിലേക്കും. ഇങ്ങിനെ വട്ടംകറക്കിയതോടെ കടുത്ത നടപടിക്ക് പോലീസ് തയാറെടുത്തു. സി.പി.ഐ നേതാവിന്‍റെവീട്ടില്‍ കയറി പരിശോധന.
ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെയുള്ള ഈ നീക്കം രാഷ്ട്രീയനേതൃത്വം അറിഞ്ഞു. അതുവഴി ഗുണ്ടകളിലേക്കും. ഒടുവില്‍ കീഴടങ്ങലിന് തീരുമാനം. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്ന പ്രതികള്‍ വാദത്തിനിടെ നാടകീയമായി കീഴടങ്ങാന്‍ തയാറാണെന്ന് കോടതിയെ അറിയിച്ചു. ഗുണ്ടാബന്ധമുള്ളത് പോലീസിന് മാത്രമല്ല, രാഷ്ട്രീയക്കാര്‍ക്ക് കൂടിയാണ്. ബന്ധത്തിനപ്പുറം നിയന്ത്രണം പോലും രാഷ്ട്രീയനേതാക്കളുടെ കയ്യിലാണെന്നും ഈ കീഴടങ്ങല്‍ നാടകം ഉറപ്പിക്കുന്നു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.