പത്തനംതിട്ട : ജില്ല സ്റ്റേഡിയത്തിൻ്റെ പവലിയന് ജില്ലയുടെ കായിക പിതാവ് ജോർജ്ജ് ഫിലിപ്പിൻ്റെ പേര് നൽകണമെന്ന് വോളിബോൾ കൂട്ടായ്മയുടെ നേതൃത്വത്തിൽ ചേർന്ന ജോർജ്ജ് ഫിലിപ്പ് അനുസ്മരണ സമ്മേളനം ആവശ്യപ്പെട്ടു. പത്തനംതിട്ട വിദ്യാഭ്യാസ ജില്ല സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിൻ്റ് നേടുന്ന സ്കൂളിന് എല്ലാ വർഷവും ജോർജ്ജ് ഫിലിപ്പിൻ്റെ പേരിലുള്ള ട്രോഫി നൽകും. എല്ലാ വർഷവും ഏപ്രിൽ ഏഴിന് ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ ഹൈസ്കൂൾ തലത്തിലെ മികച്ച വോളിബോൾ താരത്തിന് പുരസ്കാരവും 5001രൂപയും നൽകും. പത്തനംതിട്ട മാർത്തോമാ ഹയർസെക്കൻ്ററി സ്കൂളിൽ ചേർന്ന അനുസ്മരണ സമ്മേളനം ആൻ്റോ ആൻ്റണി എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർഹുസൈൻ അനുസ്മരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു.
സി.പി.ഐ (എം) ജില്ല സെക്രട്ടറി രാജൂ എബ്രഹാം, മുൻ എം.എൽ.എ അഡ്വ. കെ. ശിവദാസൻ നായർ, കെ.പി.സി.സി അംഗം പി. മോഹൻരാജ്, ബി.ജെ.പി ദേശീയ സമിതി അംഗം വിക്ടർ ടി. തോമസ്, ജില്ല പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ജോൺസൺ വിളവിനാൽ, വോളിബോൾ കൂട്ടായ്മ ചെയർമാൻ കടമ്മനിട്ട കരുണാകരൻ, വോളിബോൾ കൂട്ടായ്മ ജനറൽ കൺവീനർ സലിം പി.ചാക്കോ, പ്രസ് ക്ലബ് പ്രസിഡൻ്റ് ബിജു കുര്യൻ, പ്രസ് ക്ലബ് സെക്രട്ടറി ജി.വിശാഖൻ, മാർത്തോമാ ഹൈസ്ക്കൂൾ പ്രിൻസിപ്പാൾ ജിജി മാത്യൂസ് സ്കറിയാ, മാർത്തോമാ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് അജി എം.ആർ, ശാന്തൻ മലയാലപ്പുഴ, ഏബ്രഹാം ജോർജ്ജ്, കെ.കെ ചെറിയാൻജി, ടി.എൻ സോമരാജൻ, അഡ്വ. പി.സി ഹരി, അഷറഫ് കെ, അഡ്വ.ഷബീർ അഹമ്മദ്, മനോജ് കുഴിയിൽ, ഈസൺ പി.തോമസ്, കെ.സി വർഗ്ഗീസ് തുടങ്ങിയവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി. ജോർജ് ഫിലിപ്പിൻ്റെ മക്കൾ സജി ഫിലിപ്പ് ജോർജ്ജ്, എബ്രഹാം ജോർജ്ജ്, സുനു എലിസബേത്ത് കുര്യൻ എന്നിവരും അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു.