തിരുവനന്തപുരം : ശമ്പളക്കമ്മീഷന്‍ ശുപാര്‍ശയില്‍ പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകള്‍. പരിഷ്‌കാരത്തിന് വേണ്ടി മാത്രമുള്ള ശുപാര്‍ശകളെന്നാണ് ആക്ഷേപം. സര്‍വീസ് വെയിറ്റേജിന് അനുസരിച്ച് ശമ്പള വര്‍ധനവ് വേണമെന്ന ആവശ്യവും പ്രതിപക്ഷ സംഘടനകള്‍ ഉന്നയിക്കുന്നുണ്ട്.
നിലവിലെ 10 ശതമാനം വര്‍ധനവിനേക്കാള്‍ ഗുണകരം സര്‍വീസ് വെയിറ്റേജ് അനുസരിച്ചുള്ള വര്‍ദ്ധനവാണെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ് നിര്‍ത്തലാക്കിയതിലും അടുത്ത ശമ്പള പരിഷ്‌കരണം 2026 ല്‍ മതിയെന്ന നിര്‍ദേശത്തിലും പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ അതൃപ്തിയിലാണ്. വിഷയത്തില്‍ പ്രത്യക്ഷ സമര പരിപാടികളെക്കുറിച്ചും സംഘടനകള്‍ ആലോചിക്കുന്നുണ്ട്.