ന്യൂഡല്‍ഹി : വിവരചോര്‍ച്ചയുണ്ടായെന്ന വാര്‍ത്തകള്‍ക്കിടെ ഇക്കാര്യത്തില്‍ വിശദീകരണവുമായി പേടിഎം. വ്യാജ റിപ്പോര്‍ട്ടാണ് ഇതുസംബന്ധിച്ച് പുറത്ത് വന്നത് എന്ന് കമ്പനി.
ഫയര്‍ഫോക്സ് ബ്രൗസറിലൂടെ വിവരചോര്‍ച്ചയുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. ഇക്കാര്യത്തില്‍ ഫയര്‍ഫോക്സുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പേടിഎം അറിയിച്ചു. പേടിഎമ്മില്‍ വിവരചോര്‍ച്ചയുണ്ടായെന്ന വാര്‍ത്ത ഫയര്‍ഫോക്സ് നിരീക്ഷകനാണ് പുറത്തുവിട്ടത്.
ഉപഭോക്താക്കളുടെ മൊബൈല്‍ നമ്ബര്‍, ഇമെയില്‍ അഡ്രസ്, വാങ്ങല്‍ ഹിസ്റ്ററി, ലിംഗം, ജനനതീയതി, വരുമാനം തുടങ്ങിയവയെ സംബന്ധിക്കുന്ന വിവരങ്ങളാണ് ചോര്‍ന്നത്. എന്നാല്‍, സേവ് ചെയ്ത കാര്‍ഡ് വിവരങ്ങളും മറ്റ് പേയ്മെന്റ് ഡീറ്റൈല്‍സും ചോര്‍ന്നിട്ടില്ലെന്നും ഫയര്‍ഫോക്സ് നിരീക്ഷകന്‍ വ്യക്തമാക്കുന്നത്.