Monday, May 5, 2025 12:01 pm

പഞ്ചാര പാല് മിഠായിയുമായി പഴവങ്ങാടി ഗവ യുപി സ്കൂൾ

For full experience, Download our mobile application:
Get it on Google Play

റാന്നി: ഒന്നാം ക്ലാസുകാരെ ഒന്നാന്തരക്കാർ ആക്കാൻ സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന സംയുക്ത ഡയറി പ്രകാശിതമായി. ആശയാവതരണ രീതിയിൽ ഊന്നി ഒന്നാം ക്ലാസിലെ കുട്ടികൾക്ക് അക്ഷര ബോധ്യം വരുന്നതിനും അവരെ സ്വതന്ത്ര രചയിതാക്കളും വായനക്കാരും ആക്കുന്നതിനും ആവിഷ്കരിച്ചതാണ് സംയുക്ത ഡയറി. വിവിധ വിദ്യാലയങ്ങളിൽ പ്രകാശിതമാകുന്ന സംയുക്ത ഡയറിയുടെ ബ്ലോക്ക് തല പ്രകാശനം പഴവങ്ങാടി ഗവൺമെൻറ് യുപി സ്കൂളിൽ അഡ്വ. പ്രമോദ് നാരായണൻ എം.എൽ.എ നിർവഹിച്ചു. കുട്ടിപ്പാട്ടുകളും കൂട്ടപാട്ടുമായി അദ്ദേഹം സദസിനെ ഉണർത്തി. വാർഡ് മെമ്പർ ബെനിറ്റ് മാത്യു അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഓഫീസർ ബി.ജെ ഷിജിത ഒന്നാം ക്ലാസുകാരുടെ കൂട്ടെഴുത്തു പത്രം പ്രകാശനം ചെയ്തു.

ബി.പി.സി ഷാജി എ. സലാം, പിടിഎ പ്രസിഡണ്ട് പ്രവീൺകുമാർ, സ്റ്റാഫ് സെക്രട്ടറി എഫ് .അജിനി, രക്ഷാകർതൃ പ്രതിനിധി വിജയകുമാർ, വിദ്യാർത്ഥി പ്രതികളായ ആദ്യ അരുൺ, ഭവ്യ റ്റി. ആർ,ക്ലാസ് അധ്യാപിക അനീഷ മോഹൻ, ഹെഡ്മാസ്റ്റർ ഷാജി തോമസ് എന്നിവർ സംസാരിച്ചു. കടല മിഠായി, ജീരക മിഠായി തേൻ മിഠായി തുടങ്ങി പഴയ കാല മിഠായികളുടെ പേരുകളാണ് ഓരോ കുട്ടിയുടെ ഡയറിക്കും നൽകിയിരിക്കുന്നത്. കുട്ടികളുടെ സ്വതന്ത്ര രചനാ ശേഷി വലിയതോതിൽ വികസിപ്പിക്കാൻ വഴിയൊരുക്കുന്ന സംയുക്ത ഡയറി റാന്നി ഉപജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും പ്രകാശനം ചെയ്യുമെന്ന് ബി.പി.സി ഷാജി.എ. സലാം അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുപിയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ചാണകത്തില്‍ നിന്നുള്ള പെയിന്റ് അടിക്കണം ; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

0
ലഖ്‌നൗ: യുപിയിലെ സര്‍ക്കാര്‍ ഓഫീസുകളുടെ ചുവരുകളില്‍ ചാണകത്തില്‍ നിന്ന് വികസിപ്പിക്കുന്ന പെയിന്റ്...

കാരൂർ സെയ്ന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാൾ കൊടിയേറി

0
ഇലന്തൂർ : കാരൂർ സെയ്ന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാൾ...

ക്ഷേത്രത്തിൽ ആക്രമണം നടത്തിയ കേസിൽ എട്ടുപേർ കസ്റ്റഡിയിൽ

0
പത്തനംതിട്ട : പത്തനംതിട്ട മേക്കോഴൂർ ഋഷികേശ ക്ഷേത്രത്തിൽ ആക്രമണം നടത്തിയ കേസിൽ...

അധ്യക്ഷ സ്ഥാനത്ത് കെ സുധാകരൻ തുടരുന്നതിനെ അനുകൂലിച്ച് പോസ്റ്ററുകൾ

0
പാലക്കാട് : കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന സൂചനകൾക്കിടെ അധ്യക്ഷ സ്ഥാനത്ത്...