തിരുവനന്തപുരം : പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി. നുഹിന് സ്ഥലം മാറ്റം. സഹകരണ രജിസ്ട്രാർ ആയിട്ടാണ് നിയമനം. സഹകരണ രജിസ്ട്രാര്‍ നരസിംഹുഗാരി ടിഎല്‍ റെഡ്ഡിയാണ് പത്തനംതിട്ട ജില്ലയുടെ പുതിയ കളക്ടര്‍.
പാലക്കാട് ജില്ലാ കലക്ടര്‍ ഡി ബാലമുരളിയെ ലേബര്‍ കമ്മീഷണറായി മാറ്റി നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. പരിസ്ഥിതി-കാലാവസ്ഥാ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല കൂടി ഇദ്ദേഹം വഹിക്കും. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍ ജോഷി മൃണ്‍മയി ശശാങ്കിനെ പാലക്കാട് ജില്ലാ കലക്ടറായി മാറ്റി നിയമിക്കും. വ്യവസായ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഉമേഷ് എന്‍.എസ്.കെയെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി നിയമിക്കും. കെ.എസ്.ഐ.ഡി.സി ഇന്‍വെസ്റ്റ്മെന്‍റ് സെല്‍, ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്നീ അധിക ചുമതല കൂടി ഇദ്ദേഹം വഹിക്കും.
പത്തനംതിട്ടയുടെ വികസനം ഏറെ ആഗ്രഹിച്ച കളക്ടറായിരുന്നു മൂവാറ്റുപുഴ സ്വദേശിയായ പി.ബി നൂഹ്. ഏറെ അനുഭവങ്ങള്‍ നല്‍കിയിട്ടുള്ള ജില്ലയാണ് പത്തനംതിട്ട. കളക്ടറായി ചുമതല ഏറ്റെടുത്തപ്പോള്‍ വന്ന 2018 ലെ മഹാ പ്രളയവും ശബരിമല വിഷയവും ഏറെ പഠിപ്പിച്ചു. എന്നാല്‍ പ്രസിസന്ധികളെ അതിജീവിക്കുവാനുള്ള ഒരു കരുത്ത് പി.ബി നൂഹിന് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ മാനസിക സംഘര്‍ഷങ്ങള്‍ പുറത്ത് പ്രതിഫലിച്ചിരുന്നില്ല. പുതിയ പദവിയിലും നൂഹ് ഏറെ ശോഭിക്കും.