കോട്ടയം: കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗവും പി.ജെ ജോസഫ് വിഭാഗവും തമ്മിലുള്ള തർക്കങ്ങൾ തുടരുകയാണ്. ഈ അവസരത്തിൽ പാർട്ടി വീണ്ടും പിളരാൻ പോകുകയാണെന്ന് പി.സി ജോർജ്ജ് എം.എൽ.എ പറഞ്ഞു. തർക്കം തുടരുന്ന സാഹചര്യത്തിൽ ജോസ് കെ മാണിയുടെ പാർട്ടിക്ക് കേരള കോൺഗ്രസ് മാമ പാർട്ടി എന്ന് പേരിടാമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള കോൺഗ്രസിനെ പറ്റി പറഞ്ഞില്ലെങ്കിൽ സൂക്കേടാന്ന്. എന്തെന്നുവച്ചാൽ നമ്മുടെ പഴയ പാർട്ടിയല്ലേ.
കേരള കോൺഗ്രസിൽ ഇപ്പോൾ ജോസഫും ജോസും രണ്ട് വിഭാഗമായിട്ട് പിരിയുമെന്നാണ് എനിക്ക് തോന്നുന്നത്. അല്ലാതെ ഒന്നിച്ചുപോകുന്ന പ്രശ്നമില്ലല്ലോ. അപ്പോൾ പാർട്ടിക്ക് പേര് എവിടെ കിട്ടും എന്നതാണ്. മാണി മകൻ ജോസ്, കേരള കോൺഗ്രസ് മാമ പാർട്ടി. ജോസ് കെ മാണിക്ക് സ്വീകരിക്കാവുന്ന ഏറ്റവും നല്ല പേര് മാണിമകൻ പാർട്ടി. അതെടുത്തോളാൻ പറയണം. കേരള കോൺഗ്രസ് എല്ലാംകൂടെ ഒന്നിക്കാതെ ഏതെങ്കിലും അതിലേ പോന്ന മൂന്നാലെണ്ണം ഒരുമിച്ചെന്നും പറഞ്ഞിട്ട് വല്ല ഗുണോം ഉണ്ടോ?”-അദ്ദേഹം പറഞ്ഞു.