കൊച്ചി : കേരള രാഷ്ട്രീയത്തിൽ നിന്നും കുറച്ചൊരു ഇടവേളയെടുത്ത് പിന്നോട്ടു നിൽക്കുന്ന പിസി ജോർജ് ശക്തമായ മടങ്ങിവരവിന് തുടക്കമിട്ടുകഴിഞ്ഞെന്നു സൂചനകൾ. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ ബിജെപി പിന്തുണയോടെ മത്സരിക്കാൻ ജനപക്ഷം ചെയർമാൻ പിസി ജോർജ് കരുക്കൾ നീക്കുന്നുവെന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
പത്തനംതിട്ട മണ്ഡലത്തിൽ നിന്നും വിജയം സ്വന്തമാക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് പിസി ജോർജെന്നും ബിജെപി (BJP) പിന്തുണകൂടിയുണ്ടെങ്കിൽ ഇവിടെ വിജയം സ്വന്തമാക്കാൻ കഴിയുമെന്നുമാണ് പിസിയുടെ വിലയിരുത്തൽ. ശക്തമായ ക്രെെസ്തവ പിന്തുണയ്ക്കൊപ്പം ബിജെപി പിന്തുണകൂടിയാകുമ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ പിസി പാർലമെൻ്റിലെത്തുമെന്നു തന്നെയാണ് ജനപക്ഷം പ്രവർത്തകരും കരുതുന്നത്.
ഹിന്ദു- ക്രെെസ്തവ വിശ്വാസികൾ ഇടകലർന്നു ജീവിക്കുന്ന ഇടമാണ് പത്തനംതിട്ട മണ്ഡലം. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന പത്തനംതിട്ടയിൽ വ്യക്തിപരമായി ജോർജിന് സ്വാധീനമുണ്ടെന്നുള്ളതും വിജയസാധ്യതയിലേക്കുള്ള മാർഗ്ഗമായി അദ്ദേഹം കരുതുന്നുണ്ട്. ക്രൈസ്തവ സഭയുമായുള്ള അടുപ്പത്തിനൊപ്പം ബിജെപി പിന്തുണ കൂടി ഉറപ്പാക്കിയാൽ ശക്തമായ ത്രികോണമത്സരം കാഴ്ചവെയ്ക്കാനാകുമെന്നാണ് പ്രതീക്ഷയും. ത്രികോണ മത്സരത്തിൽ വ്യക്തിപ്രഭാവം കൊണ്ടുതന്നെ വിജയിച്ചു കയറാനാകുമെന്ന പ്രതീക്ഷയും പിസി ജോർജ് വെച്ചു പുലർത്തുന്നുണ്ട്.
പിസി പത്തനംതിട്ട ജില്ലയിൽ മത്സരിക്കാനായി ഏകദേശം തീരുമാനമെടുത്തു കഴിഞ്ഞതായാണ് സൂചനകൾ. ലോക് സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ ഒരു കൈനോക്കിയാൽ കൊള്ളാമെന്നുണ്ടെന്ന് പിസി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനായി ബിജെപിയുമായി ചർച്ച നടത്തിയെന്നും അദ്ദേഹം തുറന്നുപറയുകയും ചെയ്തു. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം തനിക്ക് അനുകൂലമാണെന്നു തന്നെയാണ് പിസിയുടെ വിശ്വാസവും. താൻ ഹിന്ദി പ്രാഥമിക് പാസായയിട്ടുണ്ടെന്നും അതിനാൽ ലോക് സഭയിൽ പ്രവർത്തിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നും പിസി ജോർജ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
എപ്പോഴും ബിജെപിയെ കെെയ്യയച്ചു സഹായിക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങൾക്കു പുറമേ തിരുവല്ല, റാന്നി, ആറന്മുള്ള, കോന്നി, അടൂർ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് പത്തനംതിട്ട ലോക് സഭാ മണ്ഡലം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 2,97,396 വോട്ടുകളാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഈ മണ്ഡലത്തിൽ നിന്നും നേടിയത്. മൊത്തം വോട്ടിൻ്റെ 28.97 ശതമാനം കെ സുരേന്ദ്രൻ പിടിച്ചിരുന്നു. അന്ന് വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ അൻ്റണിക്ക് 37.11 ശതമാനം വോട്ട് ലഭിച്ചപ്പോൾ ഇടതു മുന്നണി സ്ഥാനാർത്ഥി വീണാ ജോർജിന് 32.80 ശതമാനം വോട്ടുകളും ലഭിച്ചു. സുരേന്ദ്രന് ലഭിച്ച വോട്ടുകൾ ബിജെപിയെ സംബന്ധിച്ച് ഒട്ടും ചെറുതല്ലെന്നുള്ളതാണ് യാഥാർത്ഥ്യം. ഈ വോട്ടുകൾ കൃത്യമായും പെട്ടിയിൽ വീഴുകയും സഭയുടെ വോട്ടുകൾ തനിക്കു ലഭിക്കുകയും ചെയ്താൽ പത്തനംതിട്ടയിൽ അത്ഭുതം പ്രവർത്തിക്കാൻ കഴിയുമെന്നു തന്നെയാണ് പിസി ജോർജ് പ്രതീക്ഷിക്കുന്നതും.
കെ സുരേന്ദ്രന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ക്രെെസ്തവ വോട്ടുകൾ ലഭിച്ചിരുന്നില്ലെന്നും ബിജെപി വിലയിരുത്തുന്നുണ്ട്. എന്നാൽ പിസി മത്സരിച്ചാൽ ആ വോട്ടുകൾ മറ്റെങ്ങും പോകില്ലെന്നാണ് കണക്കുകൂട്ടൽ. ക്രൈസ്തവ വോട്ടുകൾ സമാഹരിക്കാൻ കഴിയുന്ന സ്ഥാനാർത്ഥിക്കുള്ള ജയസാധ്യത കണക്കിലെടുത്തതന്നെയാണ് പിസി ജോർജ് മത്സരിക്കാൻ ശ്രമം തുടങ്ങിയിരിക്കുന്നതും. മാത്രമല്ല ബഫർസോൺ, കെ റെയിൽ, ശബരിമല അടക്കം സർക്കാർ വിരുദ്ധ വിഷയങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്ന പ്രദേശമാണ് പത്തംതിട്ട. അതുകൊണ്ടുതന്നെ സർക്കാർ വിരുദ്ധ വികാരം വലിയ രീതിയിൽ ഉണ്ടാകുമെന്നും അത് കോൺഗ്രസിനേക്കളുപരി പിസി ജോർജ് എന്ന വ്യക്തിക്കായിരിക്കും സഹായകമാകുന്നതെന്നും ബിജെപിയും കരുതുന്നു. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]