Thursday, June 20, 2024 3:19 pm

സിപിഎമ്മിനും പിണറായി വിജയനുമെതിരെ നിയമസഭയിൽ രൂക്ഷ വിമർശനവുമായി പി സി വിഷ്ണുനാഥ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സിപിഎമ്മിനും പിണറായി വിജയനുമെതിരെ നിയമസഭയിൽ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് എംഎൽഎ പി സി വിഷ്ണുനാഥ്. അസാധ്യം എന്ന് കരുതിയതിനെ സാധ്യമാക്കിയതിന്റെ പേരാണ് രാഹുൽഗാന്ധിയെന്നും പഴംപൊരി, പൊറോട്ട യാത്ര എന്ന് പരിഹസിച്ചവരാണ് നിങ്ങളെന്നും സിപിഎമ്മിനെ ഉദ്ദേശിച്ച് പി സി വിഷ്ണുനാഥ് പറഞ്ഞു. തമിഴ്നാട്ടിൽ എംകെ സ്റ്റാലിൻ മുതൽ കശ്മീരിൽ ഒമർ അബ്ദുള്ള വരെയുള്ള നേതാക്കൾ ജനാധിപത്യത്തെ സംരക്ഷിക്കാൻ രാഹുലിനോടൊപ്പം നടന്നു. ബിജെപി വിളിച്ച പരിഹാസ പേര് വിളിക്കാനാണ് മുഖ്യമന്ത്രി തയ്യാറായത്. ആ മനുഷ്യൻ കാരണം ഇന്ത്യൻ പാർലമെൻറിൽ കൂടുതൽ കനലുകൾ ഉണ്ടായി. ഇടതില്ലെങ്കിൽ ഇന്ത്യയില്ല എന്ന് പറഞ്ഞ് നടന്നു. എന്നിട്ട് നിങ്ങളുടെ ഹീറോ എവിടെയായിരുന്നു. ബംഗാളിൽ പോയോ പോളിറ്റ് ബ്യൂറോ അംഗംമെന്നും വിഷ്ണുനാഥ് ചോദിച്ചു. രാഹുൽ ഗാന്ധിയുടെ പടം വച്ച് വോട്ടുപിടിച്ചത് കൊണ്ട് സിപിഎമ്മിന് ഇനാംപേച്ചിയുടേയും മരപ്പട്ടിയുടേയും ചിഹ്നം കിട്ടിയില്ല. രാഹുൽ ഗാന്ധിയുടെ യാത്രയെ അവഹേളിക്കുക മാത്രമാണ് സിപിഎം ചെയ്തത്. ബിജെപി പോലും പറയാൻ മറന്ന പേരാണ് രാഹുൽ ഗാന്ധിയെ പിണറായി വിളിച്ചത്. ചുമരെഴുത്ത് വായിച്ച് അഹങ്കാരം മാറ്റിവച്ച് ഇനിയെങ്കിലും തിരുത്തിന് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പുലര്‍ച്ചെ നാലുമണിയോടെ വീട് അടച്ചുപൂട്ടി പ്ലക്കാര്‍ഡുമായി തെരുവിലിറങ്ങി വീട്ടമ്മമാര്‍

0
കാസര്‍ഗോഡ് : പ്രഭാത സവാരിക്കാരായ സ്ത്രീകളെ അജ്ഞാതന്‍ വടികൊണ്ട് പരിക്കേല്‍പ്പിച്ചതിന് പിന്നാലെ...

ഭാര്യാപിതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം : ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. നെടുമങ്ങാട് മഞ്ച സ്വദേശിയായ...

പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ അ​ഗ്നിബാധ ; വിമാനം തിരിച്ചിറക്കി – ഒഴിവായത് വൻദുരന്തം

0
ന്യൂഡൽഹി : വിമാനം ടേക്ക്ഓഫ് ചെയ്ത് 15 മിനിറ്റിനുള്ളിൽ എഞ്ചിനിൽ തീപിടിച്ചതിനെ...

തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി : സംസ്ഥാനത്ത് ഇനി അതിശക്തമായ മഴ ദിനങ്ങൾ :...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയുള്ള ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ...