തിരുവനന്തപുരം : കേരളത്തില്‍ അന്യം നിന്ന് പോകുന്ന നെല്‍കൃഷിയെക്കുറിച്ചും അരിക്കായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയെക്കുറിച്ചും സര്‍ക്കാര്‍ ഘോരം ഘോരം പ്രസംഗിക്കാറുണ്ട്. മാത്രമല്ല സുഭിക്ഷ കേരളം പദ്ധതി പ്രഖ്യാപിച്ച് ഭക്ഷ്യോത്‌പാദനം കൂട്ടാനും അങ്ങനെ ഉത്‌പാദിപ്പിക്കുന്ന വിളകള്‍ക്ക് നിശ്ചിതവില ഉറപ്പാക്കാനുമുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഇടപെടല്‍ ഒരര്‍ത്ഥത്തില്‍ പരാജയപ്പെട്ടോ എന്നും പരിശോധിക്കേണ്ടിയിരിക്കുന്നു. കാരണം താങ്ങുവില കര്‍ഷകന് ലഭിക്കുന്നില്ല എന്നത് ഇതിന് ഉദാഹരണമാണ്.
നെല്ല് കേരളത്തില്‍ സംഭരിക്കുന്നുണ്ട്. എന്നാല്‍ സംഭരിച്ച നെല്ലിന്‍റെ പണം കിട്ടാന്‍ കര്‍ഷകന്‍ സര്‍ക്കാരിന് മുമ്പില്‍ കേഴുകയാണ്. താങ്ങുവില സംഭരിക്കുമ്പോള്‍ അതിന്‍റെ പണം കൃത്യമായി കര്‍ഷകന് നല്‍കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിന് തന്നെയാണ്. സര്‍ക്കാര്‍ കര്‍ഷകരോട് കാണിക്കുന്ന ഇത്തരം പ്രവണതകള്‍ ഒരു സംസ്ഥാനത്തിനാകെ നാണക്കേടുമാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ നെല്ല് സംഭരിച്ചതിലും നെല്ല് നല്‍കിയവരുടെ എണ്ണത്തിലും ഗണ്യമായ കുറവാണ് അനുഭവപ്പെട്ടിരിക്കുന്നതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ നെല്ല് ഉത്‌പാദനം മുന്‍ കാലങ്ങളിലെ അപേക്ഷിച്ച് വര്‍ധിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വാദം.
സര്‍ക്കാര്‍ അര്‍ഹതപ്പെട്ടവ കര്‍ഷകന് നല്‍കുന്നില്ല എങ്കില്‍ മറ്റ് കേന്ദ്രങ്ങളില്‍ കര്‍ഷകര്‍ നെല്ല് മറിച്ചു വില്‍ക്കുന്നു എന്നാണ് മനസിലാവുന്നത്. ഏകദേശം 400 കോടിയോളം രൂപയാണ് നെല്ല് സംഭരിച്ച വകയില്‍ സപ്ലൈക്കോ കര്‍ഷകന് നല്‍കാനുള്ളത്. അതില്‍ ഏറ്റവും കൂടുതല്‍ കടക്കെണിയില്‍ അകപ്പെട്ടിരിക്കുന്നത് പാലക്കാട്ടെ കര്‍ഷകരും. ചുരുക്കം പറഞ്ഞാല്‍ കേരളത്തില്‍ അവശേഷിക്കുന്ന ചുരുക്കം ചില കര്‍ഷകരെ കൂടി മനംമടുപ്പിക്കുന്ന സമീപനമാണ് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്.
കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ അനുശോചനം രേഖപ്പെടുത്തിയത് കൊണ്ട് മാത്രമായില്ല. ആത്മഹത്യയിലേയ്‌ക്ക് നയിക്കുന്ന കാരണങ്ങള്‍ കൂടി സര്‍ക്കാര്‍ തിരിച്ചറിയേണ്ടതുണ്ട്. ശേഷം അതിന് പരിഹാരം നിശ്ചയിക്കുക. ചുരുക്കി പറഞ്ഞാല്‍ അധികമൊന്നുമില്ലെങ്കിലും അവകാശപ്പെട്ടത് കര്‍ഷകന് നല്‍കുക. അല്ലാത്തപക്ഷം കര്‍ഷക സ്‌നേഹം വാക്കില്‍ മാത്രം ഒതുങ്ങിപോവും. കർഷകന്റെ കൂലി വരമ്പത്തുമില്ല…. അങ്ങാടിയിലുമില്ല….
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033