മുംബൈ : ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുകയായിരുന്ന സ്ത്രീയെ മാനഭംഗത്തിന് ഇരയാക്കി. നവി മുംബൈയിലെ പന്‍വേലിലാണ് സംഭവം. ഡോക്ടറാണെന്ന് പരിചയപ്പെടുത്തി എത്തിയ വ്യക്തിയാണ് പീഡിപ്പിച്ചത്. നാല്‍പത് വയസുള്ള സ്ത്രീയാണ് മാനഭംഗത്തിന് ഇരയായത്. ഡോക്ടര്‍ എന്ന വ്യാജേന എത്തിയ ഇരുപത്തിയഞ്ചുകാരന്‍ കോവിഡ് പരിശോധനാ റിപ്പോര്‍ട്ടുകളെല്ലാം വാങ്ങി പരിശോധിച്ചു. ശരീരം വേദനയുണ്ടെന്ന് പറഞ്ഞതോടെ ചികിത്സ എന്ന വ്യാജേന പീഡിപ്പിക്കുകയായിരുന്നു എന്നാണ് സ്ത്രീയുടെ പരാതി. പോലീസ് കേസെടുത്തിട്ടുണ്ട്.
ഡോക്ടറാണെന്ന് പരിചയപ്പെടുത്തി ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തി നാല്‍പ്പതു വയസ്സുകാരിയെ പീഡിപ്പിച്ചു
RECENT NEWS
Advertisment