Monday, May 12, 2025 7:38 pm

പെഗസിസ് ഫോൺ ചോർത്തൽ വിഷയം ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ ; കേന്ദ്രം ഇന്ന് നിലപാടറിയിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പെഗസിസ് ഫോൺ ചോർത്തൽ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിൽ കേന്ദ്ര സർക്കാർ ഇന്ന് സുപ്രീംകോടതിയെ നിലപാട് അറിയിക്കും. പുറത്തുവന്ന മാധ്യമ വെളിപ്പെടുത്തലുകൾക്ക് അപ്പുറത്ത് എന്ത് തെളിവാണ് ഈ കേസിൽ ഉള്ളതെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി ചോദിച്ചിരുന്നു. വെളിപ്പെടുത്തലുകൾ സത്യമെങ്കിൽ അത് ഗൗരവമുള്ളതാണെന്നും കോടതി പറഞ്ഞിരുന്നു. മാധ്യമ പ്രവർത്തകരടക്കം സമർപ്പിച്ച ഹർജികൾ പരിഗണിക്കും.

വിവരങ്ങൾ സീൽവെച്ച കവറിൽ കോടതിയെ അറിയിക്കാനാകും സർക്കാർ ശ്രമിക്കുക എന്ന സൂചനയുണ്ട്. ചീഫ് ജസ്റ്റിസ് എൻ.വി രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുക. എഡിറ്റേഴ്സ് ഗിൽഡിൻറെയടക്കം പത്ത് ഹർജികളാണ് കോടതിക്ക് മുൻപിൽ ഉള്ളത്.

രാഷ്ട്രീയവും നിയമപരവുമായി വെല്ലുവിളികളാണ് പെഗസിസിൽ കേന്ദ്ര സർക്കാർ നേരിടുന്നത്. പെഗസിസ് ഒരു കെട്ടുകഥ മാത്രമെന്ന പാർലമെൻറിലെ നിലപാട് സർക്കാരിന് സുപ്രീംകോടതിയിൽ ആവർത്തിക്കാനാകില്ല. പെഗസിസ് സ്പൈവെയർ വാങ്ങിയോ? ഉപയോഗിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എന്തിന് തുടങ്ങിയ കാര്യങ്ങൾ വിശദമാക്കേണ്ടിവരും. സുപ്രീംകോടതി മുൻ ജഡ്ജിയുടെ പേരും പെഗസിസ് പട്ടികയിൽ ഉണ്ടെന്ന വെളിപ്പെടുത്തൽ സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പോ​ലീ​സു​കാ​ർ​ക്കു​നേ​രെ ക​യ്യേ​റ്റ​ത്തി​ന് മു​തി​ർ​ന്ന യു​വാ​വി​നെ പി​ടി​കൂ​ടി

0
പ​ത്ത​നം​തി​ട്ട: ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് നാ​ട​ൻ​പാ​ട്ട് പ​രി​പാ​ടി​ക്കി​ടെ പ്ര​ശ്ന​മു​ണ്ടാ​ക്കി​യ​ത് ചോ​ദ്യം ചെ​യ്ത പോ​ലീ​സു​കാ​ർ​ക്കു​നേ​രെ ക​യ്യേ​റ്റ​ത്തി​ന്...

നഴ്സിംഗ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

0
കോട്ടയം: നഴ്സിംഗ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം പാലായിലാണ്...

പാലിയേക്കര ടോൾ പ്ലാസയിലെ ജീവനക്കാരനെ മർദ്ദിച്ച ലോറി ഡ്രൈവർ പിടിയിൽ

0
തൃശൂർ: പാലിയേക്കര ടോൾ പ്ലാസിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരന് ക്രൂര മർദ്ദനം. ഉത്തർപ്രദേശ്...

ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ സംസ്ഥാനങ്ങളെ നിർബന്ധിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി

0
ഡൽഹി: 2020 ലെ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ സംസ്ഥാനങ്ങളെ നിർബന്ധിക്കാൻ...