കോന്നി : സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ അരുവാപ്പുലം ഗിരിജന്‍ കോളനിയില്‍ വിതരണം ചെയ്തു. അരുവാപ്പുലം പഞ്ചായത്ത് അംഗവും അരുവാപ്പുലം ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ കോന്നിയൂര്‍ വിജയകുമാര്‍ കോളനിയിലെ ജാനകിയമ്മയ്ക്ക് വീട്ടിലെത്തി വിതരണം ചെയ്തു. 2400 രൂപയാണ് പെന്‍ഷന്‍ തുക. കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ സന്നിഹിതനായിരുന്നു. കോളനിയില്‍ അഞ്ചുപേര്‍ക്കാണ് പെന്‍ഷന്‍ വിതരണം ചെയ്തത്. സഹകരണ സംഘങ്ങള്‍ മുഖേനയുള്ള സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണം സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണു നടക്കുന്നത്. കോവിഡ് 19 പശ്ചാത്തലത്തില്‍ രണ്ടു മാസത്തെ ക്ഷേമപെന്‍ഷന്‍ നേരത്തെ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.
അരുവാപ്പുലം ഗിരിജന്‍ കോളനിയില്‍ പെന്‍ഷന്‍ വീട്ടിലെത്തിച്ചു
RECENT NEWS
Advertisment