റാന്നി: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി ജോയിൻറ് കൗൺസിലിന്റെ നേതൃത്വത്തിൽ വരുന്ന ഒക്ടോബർ 26ന് കാൽ ലക്ഷത്തിൽ പരം ജീവനക്കാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സെക്രട്ടറിയേറ്റ് മാർച്ചിന്റെ പ്രചരണാനര്‍ത്ഥം നടത്തുന്ന വാഹന പ്രചരണ ജാഥ റാന്നിയിൽ നിന്നും തുടക്കമായി. ജോയിൻറ് കൗൺസിൽ മുൻകാല നേതാവും സിപിഐ പത്തനംതിട്ട ജില്ലാ കൗൺസിൽ അംഗവുമായ മലയാലപുഴ ശശി ഉദ്ഘാടനം നിർവഹിച്ചു. ജാഥ ക്യാപ്റ്റൻ എൻ കൃഷ്ണകുമാർ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തിന് പതാക കൈമാറി.
ജാഥ വൈസ് ക്യാപ്റ്റനും സംസ്ഥാന കമ്മിറ്റി അംഗവുമായ കെ പ്രദീപ് കുമാർ, എൻ സോയാമോൾ, ,ജില്ലാ പ്രസിഡന്റ് ആര്‍ മനോജ് കുമാർ, ജില്ലാ ജോയിൻറ് സെക്രട്ടറിമാരായ എ ഷാജഹാൻ, ഐ സബീന, വനിത കമ്മിറ്റി സെക്രട്ടറി രജനി എന്നിവർ പ്രസംഗിച്ചു. തുടർന്ന് ജാഥ കോന്നി പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനുകളിലും കളക്ടറേറ്റ്,കോഴഞ്ചേരി ജില്ലാഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ പര്യടനം പൂർത്തിയാക്കി. സംഘടനാ ഭേദമന്യേ മുഴുവൻ ജീവനക്കാരും വലിയ ആവേശത്തോടെയാണ് ജാഥയ്ക്ക് സ്വീകരണം നൽകിയത്. നാളെ മല്ലപ്പള്ളി തിരുവല്ല അടൂർ മേഖലകളിൽ പര്യടനം പൂർത്തിയാക്കി ജാഥ അടൂർ റവന്യൂ ടവറിൽ സമാപിക്കും.