കോട്ടയം : അഭിഭാഷകര്‍ക്ക് അടിയന്തരമായി പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി ആവശ്യപ്പെട്ടു. കേരള ലോയേഴ്‌സ് കോണ്‍ഗ്രസിന്റെ സംസ്ഥാന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. അഭിഭാഷക ക്ഷേമനിധി 20 ലക്ഷം രൂപയായി ഉയര്‍ത്തണമെന്ന ദീര്‍ഘകാലമായ ആവശ്യം അംഗീകരിക്കണമെന്ന് സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കും. അഭിഭാഷക ക്ഷേമനിധി സ്വീകരിക്കുന്ന അഭിഭാഷകര്‍ തുടര്‍ന്ന് പ്രാക്ടീസ് ചെയ്യരുതെന്ന നിയമം എടുത്ത് കളയണം. നിയമം കെ.എം മാണിയ്ക്ക് ഒരു പാഷനായിരുന്നു. നിയമത്തിന്റെ പരിഗണനയ്ക്കു വരുന്ന വിഷയങ്ങളില്‍ കാലതാമസം കൂടാതെ അര്‍ഹരായവര്‍ക്ക് നീതി ലഭ്യമാക്കുമ്പോഴാണ് ഭരണഘടനയും നിയമവാഴ്ചയും ശക്തമാകുന്നതെന്നും ജോസ് കെ.മാണി പറഞ്ഞു.
ജില്ലാ പ്രസിഡന്റുമാരുമായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ നേരിട്ട് സംവദിച്ച് മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങിയത് വ്യത്യസ്തമായ അനുഭവമായി. സംസ്ഥാന പ്രസിഡന്റ് അഡ്വ.ജോസഫ് ജോണ്‍ അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് (എം) ജില്ല പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു, അഭിഭാഷകരായ ജോസ് ടോം, അലക്‌സ് കോഴിമല , ജസ്റ്റിന്‍ ജേക്കബ് , വി.വി ജോഷി , മുഹമ്മദ് ഇക്ബാല്‍ , റോണി മാത്യു , വിജി എം തോമസ് , എം.എം മാത്യു , ജോര്‍ജ് കോശി , പിള്ളയ് ജയപ്രകാശ് , സന്തോഷ് കുര്യന്‍ , കെ.ഇസഡ് കുഞ്ചെറിയ , പി.കെ ലാല്‍ , ഗീത ടോം, സണ്ണി ജോര്‍ജ് ചാത്തുക്കുളം, ബോബി ജോണ്‍ , മനോജ് മാത്യു , സിറിയക് കുര്യന്‍ , ബിനു തോട്ടുങ്കല്‍ , ബിജോയ് തോമസ് , ജോസ് വര്‍ഗീസ് , ഷിബു കട്ടക്കയം , അലക്‌സ് ജേക്കബ് , സതീഷ് ബസന്ത് , പ്രദീപ് കൂട്ടാലാ , പി.ഐ മാത്യു , ജോ ജോര്‍ജ് , ജോസഫ് സഖറിയാസ് , എന്നിവര്‍ പ്രസംഗിച്ചു.
ആധുനിക സാങ്കേതിക വിദ്യ അധിഷ്ഠിതമായി അഭിഭാഷകരും മാറേണ്ടത് അത്യാവശ്യമാണെന്ന് കേരള ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ.കെ. അനില്‍കുമാര്‍ പറഞ്ഞു. കേരള ലോയേഴ്‌സ് കോണ്‍ഗ്രസ് സ്റ്റേറ്റ് കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദേഹം. വില്ലേജ് ഓഫീസ് അടക്കമുള്ള സ്ഥലങ്ങളില്‍ വിവര സാങ്കേതിക വിദ്യ വഴിയാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഈ സാഹചര്യത്തില്‍ അഭിഭാഷകര്‍ സാങ്കേതിക വിദ്യയോട് പുറം തിരിഞ്ഞ് നില്‍ക്കരുത്. സുപ്രീം കോടതിയും ഇത്തരത്തില്‍ വിവര സാങ്കേതിക വിദ്യയെ പ്രോത്സാഹിപ്പിക്കുന്നതാണ് എന്നും അദേഹം പറഞ്ഞു.
തോമസ് ചാഴികാടന്‍ എം.പി യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ. ഇസഡ് കുഞ്ചെറിയ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എം.എല്‍.എ , കോട്ടയം ജില്ലാ ഗവണ്‍മെന്റ് പ്‌ളീഡറും ഓര്‍ഗനൈസിങ്ങ് കമ്മിറ്റി ചെയര്‍മാനുമായ അഡ്വ. സണ്ണി ജോര്‍ജ് ചാത്തുക്കുളം എന്നിവര്‍ പ്രസംഗിച്ചു. അഭിഭാഷകര്‍ക്കുള്ള പെന്‍ഷന്‍ സ്‌കീം എന്ന വിഷയത്തില്‍ അഡ്വ. ജസ്റ്റിന്‍ ജേക്കബ്, അഭിഭാഷകര്‍ക്കുള്ള വെല്‍ഫെയര്‍ സ്‌കീം എന്ന വിഷയത്തില്‍ അഡ്വ. ജോര്‍ജ് കോശി , മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് സ്‌കീം എന്ന വിഷയത്തില്‍ അഡ്വ. സണ്ണി ജെയിംസ് മാന്തറ എന്നിവര്‍ ക്ലാസെടുത്തു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.