പാകിസ്ഥാന്‍ : പാകിസ്ഥാനെ വലച്ച് രാജ്യത്ത് ആഭ്യന്തരകലാപം രൂക്ഷമാകുന്നു. ഇന്ത്യക്കൊപ്പം ചേരണമെന്നാവശ്യപ്പെട്ട് പാക് അധീന കാശ്മീരിലെ ഗില്‍ജിത് ബാള്‍ട്ടിസ്ഥാനില്‍ ജനകീയപ്രതിഷേധം കഴിഞ്ഞ ദിവസം ആരംഭിച്ചു. ജനങ്ങള്‍ ഒന്നടങ്കമാണ് പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ തെരുവില്‍ ഇറങ്ങി ഈ ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്.
പെട്രോളടക്കമുള്ള ഇന്ധനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ സബ്‌സിഡി എടുത്തുകളഞ്ഞതോടെ ജനങ്ങള്‍ ഒന്നടങ്കം വലയുകയാണ്. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്‍റെ വായ്പ ലഭിക്കാത്തതോടെയാണ് സബ്‌സിഡി പാകിസ്ഥാന്‍ നിര്‍ത്തലാക്കിയത്. അതോടെ പെട്രോള്‍ വില 150 രൂപയില്‍ നിന്ന് 234 രൂപയായി ഉയര്‍ന്നു. വിദേശനാണ്യകരുതല്‍ ശേഖരവും സര്‍ക്കാരിന്‍റെ കൈയ്യിലില്ല. ഒന്നര മാസത്തേക്കു കൂടി ഇറക്കുമതിക്ക് കൊടുക്കാനുള്ള പണമേ അതിലുള്ളൂ.
വൈദ്യുതി ലാഭിക്കാന്‍ രാത്രി 8.30 ക്ക് കടയടക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വൈദ്യുതി ചെലവഴിക്കപ്പെടുന്ന ഫാനുള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ ഇനി ഉപയോഗിക്കരുതെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ പാകിസ്ഥാനില്‍ വിലക്കയറ്റവും അതിരൂക്ഷമാണ്. 24.5 ശതമാനം വിലക്കയറ്റം. ഭക്ഷ്യവിലക്കയറ്റം 56 ശതമാനം. ഗോതമ്പുപൊടി കിലോയ്ക്ക് 140 രൂപ, ചിക്കന്‍ 800 രൂപ, പഞ്ചസാര, അരി, ഭക്ഷ്യഎണ്ണ, എല്ലാത്തിനും 400 രൂപയ്ക്ക് മുകളില്‍.
ഇതോടെയാണ് പാക് അധീന കാശ്മീരിലെ ഗില്‍ജിത് ബാള്‍ട്ടിസ്ഥാനില്‍ ജനകീയപ്രക്ഷോഭം സര്‍ക്കാരിനെതിരെ ഉയര്‍ന്നത്. കാര്‍ഗില്‍ റോഡ് വീണ്ടും തുറക്കണമെന്നും ഇന്ത്യയിലെ ലഡാക്കില്‍ കാര്‍ഗില്‍ ജില്ലയിലുള്ള ബാള്‍ട്ടിസ് ജനതയുമായുള്ള പുനഃസമാഗവും ആവശ്യപ്പെട്ടു ഗില്‍ജിത് ബാള്‍ട്ടിസ്ഥാനില്‍ നടന്ന വന്‍ റാലിയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഗില്‍ജിത് ബാള്‍ട്ടിസ്ഥാനെതിരായ നയങ്ങളാണു പാകിസ്താന്‍ ഭരണകൂടം പിന്തുടരുന്നതെന്ന് പാക് അധീന കശ്മീരിന്‍റെ മുന്‍ പ്രധാനമന്ത്രി രാജ ഫറൂഖ് ഹൈദര്‍ വിമര്‍ശിച്ചു. ഹിമാലന്‍ മേഖലയില്‍ സുരക്ഷാസേനകള്‍ നടത്തുന്ന ഭൂമി കൈയേറ്റം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ രാഷ്ട്രീയ, മത, വ്യാപാര സംഘടനകളുടെ കൂട്ടായ്മയായ അവാമി ആക്ഷന്‍ കമ്മിറ്റി പൂഞ്ച് ജില്ലയിലെ ഹാജിറയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദോഗ്ര ഭരണകാലം മുതല്‍ പ്രദേശത്തെ ജനങ്ങള്‍ താമസിക്കുന്ന ഖല്‍സ ഭൂമിയില്‍ നിന്ന് ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനിലെ ജനങ്ങളെ കുടിയൊഴിപ്പിക്കരുതെന്ന് രാജ ഫറൂഖ് ഹൈദര്‍ പാക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]