പത്തനംതിട്ട : കേന്ദ്ര ഗവണ്മെന്റ് പദ്ധതിയായ പിഎം – ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ (PM -ABHIM) പദ്ധതിയെ സംസ്ഥാന സർക്കാരിന്റെ പദ്ധതിയാക്കി മാറ്റാൻ ശ്രമിക്കുന്നതായി ആന്റോ ആന്റണി എംപി കുറ്റപ്പെടുത്തി. ഈ പദ്ധതിയിൽ പത്തനംതിട്ട ജനറൽ ആശുപത്രിക്ക് ക്രിട്ടിക്കൽ കെയർ യുണിറ്റ് നിർമ്മാണത്തിന് 23.75 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. സർക്കാർ ആശുപത്രികളിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റുകൾ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഗവൺമെന്റ് അനുവദിച്ചു നൽകുന്ന തുകയാണിത്. 100 ശതമാനം കേന്ദ്ര ധനസഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
കോന്നി ഗവൺമെന്റ് മെഡിക്കൽ കോളേജിലും കോടിക്കണക്കിന് രൂപയുടെ കേന്ദ്ര ധന സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനങ്ങൾ പോലും എംപിയായ തന്നെ അറിയിക്കാതെയാണ് നടത്തുന്നത്. ഇത്തരത്തിലുള്ള നടപടികൾ തികഞ്ഞ പ്രോട്ടോകോൾ ലംഘനമാ ണെന്നും ആന്റോ ആന്റണി എംപി വ്യക്തമാക്കി.