കൊച്ചി : പിണറായി സര്‍ക്കാരിന്റെ ഖജനാവ് നിറക്കാന്‍വേണ്ടി സ്ഥാപിച്ച എ ഐ ക്യാമറകള്‍ക്കെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമാകുന്നു. രൂക്ഷ വിമര്‍ശനങ്ങളും ട്രോളുകളുമായി സോഷ്യല്‍ മീഡിയയിലൂടെ ജനം സര്‍ക്കാരിനെ ആക്രമിക്കുമ്പോള്‍ സര്‍ക്കാരിന്റെ പദ്ധതിയെ ന്യായീകരിക്കുവാനും ചില തൊഴിലാളികള്‍ രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ ജനങ്ങളുടെ പ്രതിഷേധത്തിന് തടയിടുവാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇരുചക്രവാഹനത്തില്‍ മാതാപിതാക്കളോടൊപ്പം ഒരു കുട്ടികൂടി യാത്രചെയ്താല്‍ അതിന് പിഴ നല്‍കണം എന്നുപറയുമ്പോള്‍ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള ബസ്സുകളില്‍ യാത്രക്കാരെ തിക്കിനിറച്ചാണ് യാത്ര. മോട്ടോര്‍വാഹന നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധമാണ്. നിയമപ്രകാരം 49 പേര്‍ക്ക് മാത്രം യാത്ര ചെയ്യുവാന്‍ അനുവാദമുള്ള ബസ്സുകളില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റിയാല്‍ കെ.എസ്.ആര്‍.ടി.സി എം.ഡിക്കെതിരെ നടപടി എടുക്കുമോയെന്നും ഫൈന്‍ ഇടാക്കുമോയെന്നും ജനം രോഷത്തോടെ ചോദിക്കുമ്പോള്‍ സൈബര്‍ പോരാളികള്‍ക്ക് ഉത്തരംമുട്ടുകയാണ്.
കേരത്തിലൊട്ടാകെ 726 എ ഐ ക്യാമറകളാണ് സര്‍ക്കാര്‍ സ്ഥാപിച്ചത്. കോടികള്‍ മുടക്കിയ പദ്ധതിയില്‍ വന്‍ അഴിമതി നടന്നുവെന്നും ആരോപണം ഉയരുന്നു. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍പോലും മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായിട്ടില്ല. ഓലപ്പാമ്പ് കാട്ടി ജനത്തെ പേടിപ്പിച്ച് പണം പിടിച്ചുപറിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടതെന്ന് കരുതേണ്ടിയിരിക്കുന്നു. എ.ഐ ക്യാമറയുടെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് ജനത്തെ ഭീതിയിലാക്കിക്കഴിഞ്ഞു. ഇതെല്ലാം സാധാരണ ക്യാമറ ആണെന്നും എ.ഐ ക്യാമറയുടെ പേരില്‍ ചിലര്‍ കോടികള്‍ അടിച്ചുമാറ്റുകയായിരുന്നുവെന്നും ജനങ്ങള്‍ ആരോപണം നിലനില്‍ക്കുകയാണ്. മോട്ടോര്‍ വാഹന വകുപ്പിലെ ഉന്നതര്‍ കൂടി ഇടപെട്ടിട്ടുള്ള അഴിമതിയാണ് നടന്നതെന്ന് സംശയിക്കുന്നു.
സ്വകാര്യ കാറിന്റെ ഉള്ളിലെ ചിത്രങ്ങള്‍ ഒപ്പിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പിലെ സാറന്മാര്‍ക്ക് കണ്ടുരസിക്കാം എന്നും ചിലര്‍ കണക്കുകൂട്ടി. എന്നാല്‍ ഇതെല്ലാം അസ്താനത്താവുകയാണ്. കാറിന്റെ ഉള്ളിലെ ചിത്രങ്ങളും വീഡിയോയും അനുവാദമില്ലാതെ പകര്‍ത്തുന്നത് കുറ്റകരമാണെന്നിരിക്കെ ഇത്തരം ആശയങ്ങളുമായി നീങ്ങിയ മേലാളന്മാരുടെ തലയില്‍ കളിമണ്ണ് ആണോയെന്നും ജനങ്ങള്‍ ചോദിക്കുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033