ന്യൂഡൽഹി: എൻ.ഡി.എയിൽ വിശ്വാസമർപ്പിച്ച ജനങ്ങളെ വണങ്ങുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘തുടർച്ചയായ മൂന്നാം തവണയും ജനങ്ങൾ എൻ.ഡി.എയിൽ വിശ്വാസമർപ്പിച്ചു. ഇത് ഇന്ത്യൻ ചരിത്രത്തിലെ ചരിത്ര നേട്ടമാണ്. ഈ സ്നേഹത്തിന് ഞാൻ ഭൂരിഭാഗം വരുന്ന ജനങ്ങൾക്ക് മുന്നിൽ വണങ്ങുന്നു. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാനായി കഴിഞ്ഞ ദശകത്തിൽ ചെയ്ത നല്ല പ്രവർത്തനങ്ങൾ തുടരുമെന്ന് ഉറപ്പ് നൽകുകയാണ്. കഠിനാധ്വാനം ചെയ്ത എല്ലാ പ്രവർത്തകരെയും അഭിവാദ്യം ചെയ്യുന്നു. അവരുടെ അസാധാരണമായ പരിശ്രമങ്ങൾക്ക് വാക്കുകൾ ഒരിക്കലും നീതി പുലർത്തില്ല’ -നരേന്ദ്ര മോദി എക്സിൽ കുറിച്ചു. ആന്ധ്രാ പ്രദേശിലെയും ഒഡിഷയിലെയും നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ വിജയിപ്പിച്ച ജനങ്ങളോട് അദ്ദേഹം നന്ദി പറയുകയും ചെയ്തു. 291 സീറ്റാണ് ഇത്തവണ എൻ.ഡി.എ നേടിയത്. 204 സീറ്റാണ് ബി.ജെ.പിക്ക്. വീണ്ടും സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ ബി.ജെ.പി ആരംഭിച്ചിട്ടുണ്ട്. നരേന്ദ്ര മോദി അൽപസമയത്തിനകം പ്രവർത്തകരെ അഭിസംബോധന ചെയ്യുമെന്നാണ് റിപ്പോർട്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1