ന്യൂഡൽഹി : സ്വന്തം നിയോജകമണ്ഡലത്തിൽ വോട്ട് ചെയ്യാൻ കഴിയാത്തവർക്ക് ദൂരദേശങ്ങളിലിരുന്ന് ഇനി വോട്ടുചെയ്യാം. അതിനായി റിമോട്ട് ഇലക്‌ട്രോണിക് വോട്ടിങ് മെഷീൻ (ആർ.വി.എം.) തയ്യാറാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ. തൊഴിൽ, പഠനം മറ്റുകാര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് അന്യസംസ്ഥാനത്ത് താമസിക്കുന്നവർക്കും സംസ്ഥാനത്തിനകത്തുതന്നെ വേറൊരിടത്ത് കഴിയുന്നവർക്കും അവിടെയിരുന്നുകൊണ്ടുതന്നെ സ്വന്തം മണ്ഡലത്തിൽ വോട്ടുചെയ്യാനാകുമെന്നതാണ് പ്രത്യേകത. പുതിയ വോട്ടിങ് യന്ത്രത്തിന്‍റെ മാതൃക തെരഞ്ഞെടുപ്പുകമ്മീഷൻ തയ്യാറാക്കി.
പ്രവർത്തനം കാണിച്ചുകൊടുക്കാനും അനുബന്ധകാര്യങ്ങൾ ചർച്ചചെയ്യാനും കമ്മിഷൻ ജനുവരി 16-ന് രാഷ്ട്രീയപ്പാർട്ടികളുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ഈ റിമോട്ട് വോട്ടിങ് സൗകര്യം പ്രവാസികൾക്കുണ്ടാവില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരിക്കുന്നത്. പ്രവാസിവോട്ട് വിഷയത്തിൽ ഇപ്പോഴും അന്തിമതീരുമാനമായിട്ടില്ലെന്നത് കണക്കിലെടുത്താണിത്.
പ്രത്യേകം സജ്ജമാക്കുന്ന റിമോട്ട് പോളിങ് സ്റ്റേഷനുകളിലാണ് മണ്ഡലംമാറി താമസിക്കുന്നവർ വോട്ടുചെയ്യേണ്ടത്. ഒരു ആർ.വി.എമ്മിൽ 72 വ്യത്യസ്ത മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പട്ടിക ഉൾക്കൊള്ളിക്കാം. റിമോട്ട് വോട്ടർമാർ നിശ്ചിതസമയത്തിനകം മുൻകൂട്ടി രജിസ്റ്റർചെയ്യണം. പദ്ധതി നടപ്പാക്കാൻ ഭരണപരവും നിയമപരവും സാങ്കേതികവുമായ വെല്ലുവിളികളുണ്ടെന്ന് തിരഞ്ഞെടുപ്പുകമ്മിഷൻ വാർത്താക്കുറിപ്പിൽ വിശദീകരിച്ചു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.